ന്നെ ഇനി മുതല്‍ 'തല' എന്ന് വിളിക്കരുതെന്ന് നടന്‍ അജിത്. ആരാധകര്‍ സ്‌നേഹത്തോടെ വര്‍ഷങ്ങളായി അജിതിനെ തല എന്നാണ് വിളിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്ക് ദളപതി, ഇളയദളപതി, മക്കള്‍സെല്‍വന്‍ തുടങ്ങി ഒട്ടേറെ ഓനമപ്പേരുകള്‍ തമിഴകത്തുണ്ട്. 

സമൂഹമാധ്യമങ്ങളില്‍ സജീവമല്ലാത്ത അജിത് പി.ആര്‍.ഒ സുരേഷ് ചന്ദ്ര വഴിയാണ് അപേക്ഷയുമായി രംഗത്ത് വന്നത്.

ബഹുമാനപ്പെട്ട മാധ്യമങ്ങളോടും, പൊതുജനങ്ങളോടും എന്റെ യഥാര്‍ഥ ആരാധകരോടും. ഇനി മുതല്‍ എന്നെ അജിത്, അജിത് കുമാര്‍, അല്ലെങ്കില്‍ വെറും എ.കെ. എന്ന് വിളിക്കുക. 'തല' എന്ന വിശേഷണം എന്റെ പേരിനൊപ്പം ചേര്‍ക്കരുത്. നിങ്ങളുടെ ജീവിതം ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു- സ്‌നേഹത്തോടെ അജിത്.

Content Highlights: Actor Ajith asks fans, media not to call him 'Thala'