
-
ബോളിവുഡിലെ വിവാദനായകന്‍ അജാസ് ഖാന് അറസ്റ്റില്‍. ഫെയ്സ്ബുക്ക് ലൈവിനിടെ വര്‍ഗീയത പരത്തുന്ന തരത്തില്‍ സംസാരിച്ചതിന് മുംബൈ സൈബര്‍ പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവില്‍ സംസാരിക്കുന്നതിനിടയിലാണ് രാജ്യത്തെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും വര്‍ഗീയവിഷം പരത്തുന്ന തരത്തില്‍ സംസാരിച്ചത്. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ നിരവധി പേര് നടനെതിരെ പരാതികളുന്നയിച്ചിരുന്നു. അവയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിനു മുമ്പും നടനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ വൈറലായതിന്റെ പേരിലായിരുന്നു അത്. ഇത് പോസ്റ്റ് ചെയ്തത് അജാസ് ഖാനെന്നു കണ്ടെത്തിയതിനു പിന്നാലെ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതു ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ സ്പര്‍ധയുണ്ടാക്കുന്നതും വ്യത്യസ്ത മതങ്ങളിലെ ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള വീഡിയോകളാണ് അജാസ് ഖാന് പോസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു.
വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഐ പി സി 153 എ തുടങ്ങിയ വകുപ്പുകളിലായാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2018 ഒക്ടോബറില്‍ മയക്കുമരുന്ന് കൈവശം വച്ചതിന്റെ പേരില്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് നടനെ പോലീസ് പിടികൂടിയിരുന്നു. 2016ല്‍ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന യുവതിയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്നഫോട്ടോകളും അയച്ചതിന്റെ പേരിലും നടന് അറസ്റ്റിലായിരുന്നു.
Content Highlights : actor ajaz khan arrested for comments spreading communal hatred facebook live
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..