കൊല്ലം: ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടന്‍ ആദിത്യന്‍ ജയനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചവറ പോലീസാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം ആദിത്യന്‍രെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിത്യന്റെ ഭാര്യയും നടിയുമായ അമ്പിളി ദേവിയുടെ പരാതിയിലാണ് പോലീസ് നടപടി.

അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദിത്യന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ചൊവ്വാഴ്ച ആദിത്യന്‍ ചവറ സ്‌റ്റേഷനില്‍ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാല്‍ അന്നു തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടികള്‍ ആദിത്യന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

2019 ജനുവരിയിലാണ് ആദിത്യനും അമ്പിളിയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അതേ വര്‍ഷം തന്നെ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞു പിറന്നു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ആദിത്യനേതിരേ ഗാര്‍ഹിക പീഡനാരോപണവുമായി രംഗത്ത് വന്നത്. ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അമ്പിളി ആരോപിച്ചു.

Content Highlights: Actor Adithyan Jayan Got arrested and released on his wife Ambili Devi's  domestic violence complaint