ച്ഛനേക്കാൾ മികച്ച നടൻ താങ്കൾ ആണെന്ന് അഭിപ്രായപ്പെട്ട ഒരു ട്വിറ്റർ ഉപഭോക്താവിന് മറുപടിയുമായി അഭിഷേക് ബച്ചൻ.

കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരാൾ ഇങ്ങനെ കുറിച്ചു : ബിഗ് ബുൾ കണ്ടു. അഭിനയത്തിന്റെ കാര്യത്തിൽ ബിഗ് ബിയേക്കാൾ മികവ് താങ്കൾക്കാണെന്ന് ഞാൻ കരുതുന്നു. ഉടനെ മറുപടിയുമായി അഭിഷേക് ബച്ചൻ എത്തി. 'താങ്കളുടെ പ്രശംസയ്ക്ക് നന്ദി. പക്ഷേ ആർക്കും... ആർക്കും അദ്ദേഹത്തേക്കാൾ മികച്ചതാകാൻ കഴിയില്ല.' എന്നാണ് അഭിഷേക് നൽകിയ മറുപടി.

അഭിഷേകിന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗ് ബുൾ ഏപ്രിൽ 8ന് ഡിസ്നി+ഹോട്സ്റ്റാറിലൂടെയാണ് റിലീസ് ചെയ്തത്. ഇന്ത്യൻ ഫിനാൻഷ്യൽ മാർക്കറ്റിലൂടെ പ്രസിദ്ധി നേടിയ സ്റ്റോക് ബ്രോക്കർ ഹർഷദ് മേത്തയുടെ ജീവിതത്തെയും സാമ്പത്തിക തട്ടിപ്പുകളെയും പ്രമേയിമാക്കിയ ചിത്രമായിരുന്നു ബിഗ് ബുൾ. നിലവിൽ ദസ്വി എന്ന ചിത്രത്തിലാണ് അഭിഷേക് അഭിനയിക്കുന്നത്.

Content highlights :actor abhishek bachan responds a twitter user comment he is better actor than his father amithab bachchan