കല്ലമ്പലം: മൗനം സൊല്ലും വാര്‍ത്തെകള്‍ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ നടന്‍ അഭിമന്യു രമാനന്ദന്‍ വാഹനാപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. കല്ലമ്പലം ദേശീയപാതയില്‍ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകത്തിന് സമീപം അഭിമന്യു സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചാണ് അപകടം. 

വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ചലച്ചിത്രോത്സവം കഴിഞ്ഞ് ആറ്റിങ്ങലിലേയ്ക്ക് മടങ്ങവെ അഭിമന്യുവിന്റെ ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ എത്തിയ പൊലീസ് അഭിമന്യുവിനെ മെഡിക്കല്‍ കോളെജിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. 

ഡാകിനി, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അഭിമന്യുവിന്റെ മൗനം സൊല്ലും വാര്‍തൈകള്‍ എന്ന ആല്‍ബം ശ്രദ്ധേയമായിരുന്നു. ഡാകിനി, ഒറ്റ മുറി വെളിച്ചം എന്നീ സിനിമകളുടെ സംവിധായകനായ രാഹുല്‍ റിജില്‍ നായരാണ് ഈ ആല്‍ബവും സംവിധാനം ചെയ്തിരിക്കുന്നത്.  മേലാറ്റിങ്ങില്‍ രേവതിയില്‍ രമാനനന്ദന്റെയും ഷൈലജയുടെ മകനാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ആര്യ രാജ്. മക്കള്‍: ജാനകി, ജനനി. സഹോദരന്‍: അനൂപ് രാമാനന്ദന്‍.

ContentHighlights: Abhimanyu ramandhan, actor abhimanyu ramanandhan died, mounam sollum varthaikal album, dakini, ottamuri velicham