അബ്ബാസ് ആശുപത്രിയില്‍, ശസ്ത്രക്രിയ പൂര്‍ത്തിയായെന്ന് നടന്‍ 


അബ്ബാസ് പങ്കുവെച്ച ചിത്രം | Photo: actorabbasofficial

നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ടെങ്കിലും പരസ്യചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതിയാര്‍ജ്ജിച്ച നടനാണ് അബ്ബാസ്. സിനിമകളില്‍ നിന്നകന്ന് എന്‍ജിനീയറിങ് മേഖലയിലേക്ക്‌ തിരിഞ്ഞ താരം സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോള്‍ താരം ആശുപത്രിയിലാണെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

ഫേസ്ബുക്കിലൂടെ അബ്ബാസ് തന്നെയാണ് ആശുപത്രിയിലാണെന്ന വിവരം പങ്കുവെച്ചത്. കാലിനേറ്റ പരിക്കുകാരണം ചികിത്സയിലായിരുന്നു അബ്ബാസ്. കാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും അബ്ബാസ് കുറിപ്പില്‍ പറയുന്നു. ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്.



'ആശുപത്രിയിലാകുന്നത് ഉത്കണ്ഠ ഏറെയുണ്ടാക്കുന്ന അവസ്ഥയാണ്. പക്ഷേ എന്റെ ഭയങ്ങളെ അതിജീവിക്കാന്‍ എന്റെ മനസ്സിനെ ഞാന്‍ തന്നെ പാകപ്പെടുത്തും. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി'. അബ്ബാസ് പറയുന്നു.

കണങ്കാലിന് പരിക്കുപറ്റിയതായി അബ്ബാസ് നേരത്തേ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഫിസിയോതെറാപ്പി ചെയ്‌തെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

Content Highlights: actor abbas, hospitalised


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented