-
ഇരട്ടകൊലപാതക്കേസിൽ ആരോപണം നേരിട്ട പാകിസ്താൻ രാഷ്ട്രീയ സംഘടനയായ എം.ക്യൂ.എം ലീഡർ അമീർ ഖാന്റെ ചിത്രത്തിന് പകരം ബോളിവുഡ് താരം ആമീർ ഖാന്റെ ചിത്രം ഉപയോഗിച്ച് പാകിസ്താൻ ചാനൽ. കഴിഞ്ഞ ദിവസമാണ് ചാനലിന് വലിയ അബദ്ധം പിണഞ്ഞത്. കൊലപാതകക്കേസിൽ എം.ക്യൂ.എം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കിയ വാർത്തയിലാണ് നടൻ ആമീർ ഖാന്റെ ചിത്രം ഉപയോഗിച്ചത്.
പാക് മാധ്യമ പ്രവർത്തകയായ നെെല ഇനയാതാണ് ചാനലിന് സംഭവിച്ച അബദ്ധം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തത്. ''കൊലപാതകക്കേസിൽ എം.ക്യൂ.എം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കി. കഴിഞ്ഞ 17 വർഷമായി നടൻ ആമീർ ഖാൻ പാകിസ്താനിൽ ഉണ്ടായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു''- നെെല ഇനയാത് ട്വീറ്റ് ചെയ്തു.
സംഭവം വെെറലായതോടെ ചാനലിനെതിരേ വിമർശനവുമായി ഒട്ടനവധി പേർ രംഗത്തെത്തി. പാക് ചാനലിലെ കളിയാക്കി രസകരമായ ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അദ്വെെത് ചന്ദ്രൻ സംവിധാനം ചെയ്ത ലാൽ സിഗ് ഛദ്ദയിലാണ് ആമീർ ഖാനിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ടോം ഹാങ്ക്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. കരീന കപൂർ, വിജയ് സേതുപതി, മോന സിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
Content Highlights: Pakistani Channel Mistakenly Usesd Actor Aamir Khan’s Photo, For Murder Accused Amir Khan, Journalist Naila Inayat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..