ഭാസി-ബഹദൂര്‍, ദാസന്‍-വിജയന്‍... സിനിമയില്‍ നമ്മളെ പല കൂട്ടുകെട്ടുകളും ചിരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ രണ്ട് പെണ്ണുങ്ങള്‍ക്കാണ് ചിരിയുടെ റോള്‍. ട്രോളര്‍മാരുടെ പ്രിയപ്പെട്ട ലാഫിങ് ലേഡീസായ മേരിയും ബേബിയും. ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ഇവര്‍ പ്രശസ്തരാകുന്നത്. നവാഗതനായ എംസി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മേരിയും ബേബിയും. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നിന്ന് മേരിക്കും ബേബിക്കുമൊപ്പം ഫെയ്‌സ്ബുക്കിലൂടെ ലൈവില്‍ വന്ന് ആരാധകരെ രസിപ്പിച്ചിരിക്കുയാണ് വിനയ് ഫോര്‍ട്ട്. ചിരിയുടെ രാജ്ഞിമാര്‍ എന്നാണ് വിനയ് ഫോര്‍ട്ട് ഇവരെ വിശേഷിപ്പിച്ചത്. 

ജോണി സാഗരികയുടെ ബാനറിലാണ് നോണ്‍സെന്‍സ് ഒരുങ്ങുന്നത്. ഒരു കോമഡി എന്റര്‍ടൈനറാണ് ഈ ചിത്രം.