നിവിൻ പോളി
എബ്രിഡ് ഷൈന്‍-നിവിന്‍ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗമായ 'ആക്ഷന്‍ ഹീറോ ബിജു 2 ' എന്ന പുതിയ ചിത്രത്തിലേയ്ക്കുള്ള ഒഡിഷന്‍ ആരംഭിച്ചു. വിവിധ കഥാപാത്രങ്ങള്‍ക്കായി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ നേരിട്ടാണ് ഒഡിഷന്‍ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയില്‍ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫീസില്‍ ആണ് ഒഡിഷന്‍ നടന്നു വരുന്നത്. സംവിധായകന്‍ എബ്രിഡ് ഷൈന്‍ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. ശ്യാം ലാല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. നാടകപ്രവര്‍ത്തകരും മിമിക്രി കലാകാരന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ ഒഡിഷനില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 1,2,3 തീയ്യതികളില്‍ വീണ്ടും അതേ സ്റ്റുഡിയോയില്‍ വെച്ച് ഒഡിഷന്‍ ഉണ്ടായിരിക്കുമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്യാംലാല്‍ അറിയിച്ചു.
തേടുന്ന അഭിനേതാക്കളുടെ വിവരങ്ങള്‍.
ഗസറ്റഡ് ഓഫീസര്‍ (പുരുഷന്‍)
ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാന്‍ പറ്റുന്നവര്‍
48- 55 വയസ്
ഫ്രീക്ക് ലുക്ക് ആണ്‍കുട്ടികള്‍ .
18-24 വയസ്
സ്ത്രീകഥാപാത്രങ്ങള്‍
20- 30 വയസ്
30 നും 40 നും ഇടയിലുള്ള പുരുഷ സ്ത്രീ അഭിനേതാക്കള്‍.
Content Highlights: action hero biju 2 audition begins nivin pauly abrid shine film
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..