മധുരം നൽകി 'വാലിബൻ'; മലൈക്കോട്ടൈ വാലിബന്‍റെ ലൊക്കേഷനി‍ൽ സുപ്രീം സുന്ദറിന്റെ പിറന്നാൾ ആഘോഷം


1 min read
Read later
Print
Share

മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മണികണ്ഠന്‍, മധു നീലകണ്ഠന്‍, ടിനു പാപ്പച്ചന്‍ തുടങ്ങിയവരെല്ലാം ആഘോഷത്തിൽ പങ്കെടുത്തിരുന്നു.

പിറന്നാൾ ആഘോഷത്തിൽ നിന്നും | PHOTO: TWITTER/SUPREME SUNDAR

ആക്ഷൻ കൊറിയോ​ഗ്രാഫർ സുപ്രീം സുന്ദറിന്റെ പിറന്നാള്‍ ​ഗംഭീരമാക്കി മോഹന്‍ലാലും സംഘവും. പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലെെക്കോട്ടെെ വാലിബന്റെ ലൊക്കേഷനിൽ വെച്ചായിരുന്നു പിറന്നാൾ ആഘോഷം. വാലിബന്റെ സെറ്റിലെ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സുപ്രീം സുന്ദര്‍ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, മണികണ്ഠന്‍, മധു നീലകണ്ഠന്‍, ടിനു പാപ്പച്ചന്‍ തുടങ്ങിയവരെല്ലാം ആഘോഷത്തിൽ പങ്കെടുത്തിരുന്നു. രാജസ്ഥാനിലെ ഷൂട്ടിങ്ങിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ചെന്നൈയില്‍ നടക്കുകയാണ്.

സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മലൈക്കോട്ടൈ വാലിബന്‍. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള.

Content Highlights: action choreographer supreme sundar birthday celebration in mohanlal malaikottai valiban location

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chithha and Shivarajkumar

1 min

വാർത്താസമ്മേളനത്തിനിടെ സിദ്ധാർത്ഥിനെ ഇറക്കിവിട്ടു; കന്നഡ സിനിമയ്ക്കായി മാപ്പപേക്ഷിച്ച് ശിവരാജ് കുമാർ

Sep 29, 2023


Kannur Squad

2 min

അന്ന് അച്ഛനൊപ്പം 'മഹായാനം', ഇന്ന് മക്കൾക്കൊപ്പം 'കണ്ണൂർ സ്ക്വാഡ്'; അപൂർവതയുമായി മമ്മൂട്ടി

Sep 29, 2023


Kannur Squad

2 min

എങ്ങും മികച്ച പ്രതികരണം; മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡ് 160-ൽ നിന്ന് 250-ൽ പരം തിയേറ്ററുകളിലേക്ക്

Sep 29, 2023


Most Commented