സിനിമാ കാസ്റ്റിങ്ങിന്റെ പേരിൽ ധാരാളം തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ വ്യാജ കാസ്റ്റിങ്ങിനെതിരേ ബോധവത്കരണ ചിത്രം ഒരുക്കി ഫെഫ്ക.
അന്ന ബെന്‍ അഭിനയിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിന് മോഹന്‍ലാലാണ് വോയ്സ് ഓവര്‍ നല്‍കിയിരിക്കുന്നത്.
ആക്ട് സ്മാര്‍ട്ട് എന്ന ഹാഷ് ടാഗോടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാസ്റ്റിങ്ങിനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഫെഫ്കയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുന്നു. പരാതികള്‍ പറയാനുള്ള നമ്പറും വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുണ്ട്.
Content Highlights: Act smart Mohanlal Anna Ben shortfilm on fake casting call FEFKA