ഗൗതം മേനോന്‍ സംവിധാനം ചെയ്ത് മഞ്ജിമ മോഹന്‍, ചിമ്പു എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'അച്ചം യെന്‍പത് മടമയട' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. തമിഴിലും തെലുങ്കിലും ഒരേസമയം ചിത്രം ഒരുക്കിയിട്ടുണ്ട്.

നാഗ ചൈതന്യയാണ് തെലുങ്കിലെ നായകന്‍. എ.ആര്‍ റഹ്മാനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 11 ന് ചിത്രം പുറത്തിറങ്ങും.