ണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം അച്ചായന്‍സിന്റെ പൂജ കൊച്ചിയില്‍ നടന്നു. സംവിധായകന്‍ ജോഷി സ്വിച്ച് ഓണ്‍ നിര്‍വഹിച്ചതിന് ശേഷം നിര്‍മ്മാതാവ് നൗഷാദ് ആദ്യ ക്ലാപ്പ് അടിച്ചു.

Achayans

ജയറാം നായകനാകുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, ഉണ്ണിമുകുന്ദന്‍, ആദില്‍ ഇബ്രാഹിം, സഞ്ജു ശിവറാം എന്നിവരാണ് താരങ്ങള്‍. തെന്നിന്ത്യയില്‍നിന്നുള്ള പ്രധാന നടിമാരില്‍ ഒരാളാണ് നായികയെങ്കിലും പേര് വിവരങ്ങള്‍ അണിയറക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അനു സിത്താരയും ശിവദയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. പിഷാരടി, പാഷാണം ഷാജി, സിദ്ധിഖ്, മണിയന്‍പ്പിള്ള രാജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എം.എല്‍.എ പി.സി. ജോര്‍ജ്ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഇടകൊച്ചിയില്‍ നടന്ന പൂജയില്‍ സംവിധായകന്‍ ജോഷി, ഉണ്ണി മുകുന്ദന്‍, ജനാര്‍ദ്ധനന്‍, പൊന്നമ്മ ബാബു, സിദ്ധാര്‍ത്ഥ് ശിവ, രഞ്ജിത്ത് രജപുത്ര, സേതു തുടങ്ങിയവര്‍ക്കൊപ്പം അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. 

സേതു തിരക്കഥ എഴുതുന്ന ചിത്രത്തില്‍ കോമഡിയും സസ്പെന്‍സുമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ തറവാട്ടിലെ സഹോദരന്മാരായാണ് ജയറാമും ഉണ്ണി മുകുന്ദനും ആദിലും അഭിനയിക്കുന്നത്. ഇവര്‍ ഒരു യാത്രയ്ക്ക് ഇറങ്ങി പുറപ്പെടുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 

ഏറെ നാളുകള്‍ക്ക് ശേഷമാണ് പ്രകാശ് രാജ് മലയാളത്തിലേക്ക് മടങ്ങി വരുന്നത്. ഫോണില്‍ കൂടി കഥ കേട്ടപ്പോള്‍ തന്നെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് അദ്ദേഹം സമ്മതിച്ചതായി അച്ചായന്‍സിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം മാതൃഭൂമിയോട് പറഞ്ഞു. അഭിനയത്തില്‍നിന്നും വിട്ട്നിന്ന് സംവിധാനത്തില്‍ ശ്രദ്ധിക്കുകയായിരുന്ന പ്രകാശ് രാജ് അഭിനയിക്കുമോ എന്ന് ആദ്യം സംശയമുണ്ടായിരുന്നെങ്കിലും കഥ കേട്ടപ്പോള്‍ അദ്ദേഹം മറുത്തൊന്നും പറഞ്ഞില്ലെന്നും കണ്ണന്‍ പറഞ്ഞു.