ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയില്‍ പ്ലസ് 2 വിദ്യാര്‍ഥിയായി അജു വര്‍ഗീസ്. കുഞ്ഞൂട്ടന്റെയും എബിയുടെയും ജീവിതത്തിന്റെ നാല് ഘട്ടങ്ങളാണ് സിനിമയില്‍ കാണിക്കുന്നത്. അതില്‍ ഒരു ഘട്ടത്തിലാണ് വിനീത് ശ്രീനിവാസനും അജു വര്‍ഗീസും പ്ലസ് 2 വിദ്യാര്‍ഥികളായി എത്തുന്നത്. കുഞ്ഞൂട്ടനും കുടുംബവും എന്ന തലക്കെട്ടോടെ അജു തന്റെ ഫെയ്സ്ബുക്ക് പേജില്‍ പ്ലസ് 2 വിദ്യാര്‍ത്ഥിയായി സ്കൂള്‍ ബാഗും തൂക്കി യൂണിഫോമും ഇട്ട് നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പറക്കാന്‍ മോഹിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ് എബി പറയുന്നത്. വിനീത് ശ്രീനിവാസന് നായകനാകുന്ന ചിത്രത്തില്‍ മറീനാ മൈക്കിളാണ് നായികയായി എത്തുന്നത്. വിനീതിന്റെ സുഹൃത്തും സഹപാഠിയുമാണ് അജു ഈ ചിത്രത്തില്‍.
ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ജനുവരി 20ന് ചിത്രം തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.