Photo : Facebook| Abrid Shine, Ajay Vasudev
മമ്മൂട്ടി ചിത്രം ഷൈലോക്കിനെയും സംവിധായകന്‍ അജയ് വാസുദേവിനെയും പ്രശംസിച്ച് എബ്രിഡ് ഷൈന്‍. അജയ് വാസുദേവിന് എഴുതിയ തുറന്ന കത്തിലൂടെയായിരുന്നു എബ്രിഡ് അഭിനന്ദനം അറിയിച്ചത്. റിയലിസ്റ്റിക് സിനിമകള്‍ പോലെയല്ല മാസ് സിനിമകളെടുക്കാന്‍ റിസ്‌ക്ക് കൂടുതലാണ് എന്ന് എബ്രിഡിന്റെ കത്തില്‍ പറയുന്നു. മാസ് സിനിമകള്‍ വിജയിക്കുന്നത് തീയേറ്ററില്‍ ആരവം തീര്‍ക്കുമ്പോഴാണ്. ഷൈലോക്ക് മേല്‍പ്പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. എബ്രിഡ് കുറിക്കുന്നു. ഷൈലോക്കിനൊപ്പമാണ് തന്റെ കുങ്ഫു മാസ്റ്ററും റിലീസായതെന്നും ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ തന്റെ കുങ്ഫു മാസ്റ്റര്‍ കാണാനും കുറച്ച് ആളുകള്‍ കയറിയതില്‍ സന്തോഷമുണ്ടെന്നും എബ്രിഡ് പറയുന്നു.
എബ്രിഡ് ഷൈന്‍ അയച്ച കത്തിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട അജയ് വാസുദേവ്,
ഒരു മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍.വി. ഉയദകുമാര്‍ എന്ന തമിഴ് സംവിധായകനെ അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചു. സൂപ്പര്‍ താരം കമലഹാസന്‍ രജനീകാന്ത് തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. യജമാന്‍, ശിങ്കാരവേലന്‍ ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു, ഏറ്റവും ബുദ്ധിമുട്ട് മാസ് സിനിമകള്‍ ചെയ്യാനാണ്. താരം സ്വന്തം മേല്‍മുണ്ട് ചുറ്റി, തോളത്തിട്ട്, പ്രത്യേക അംഗവിക്ഷേപങ്ങളോടെ ഡയലോഗുകള്‍ പറയുമ്പോള്‍ ആളുകള്‍ ആര്‍പ്പുവിളികളായും ചൂളംവിളികളായും തീയേറ്ററില്‍ ആരവം തീര്‍ക്കും എന്ന കണക്കുകൂട്ടല്‍ ആണ് ഏറ്റവും റിസ്‌ക്ക്.
സിനിമയുടെ ഏതൊക്കെ ഘട്ടത്തില്‍ ആഘോഷത്തിന്റെ അലകള്‍ തീയേറ്ററില്‍ ഉണ്ടാക്കും എന്നത് വലിയ കണക്കുകൂട്ടല്‍ തന്നെയാണ്. ആ ആരവം അവിടെ ഇല്ലെങ്കില്‍ പാളി. റിയലിസ്റ്റിക് സിനിമകള്‍ക്ക് ആ റിസ്‌ക്ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാല്‍ മതി. റിയലിസ്റ്റിക് സിനിമകള്‍ നിങ്ങള്‍ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ചെയ്ത ഷൈലോക്ക് മേല്‍ പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങള്‍
ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ അതിനൊപ്പം ഇറങ്ങിയ എന്റെ കുങ്ഫു മാസ്റ്റര്‍ കാണാനും കുറച്ച് ആളുകള്‍ കയറി. സന്തോഷം.

Content Highlights : Abrid Shine praises Mammootty Ajay Vasudev Movie Shylock
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..