രാജ്യാന്തര സംഗീത മത്സരങ്ങളില്‍ തിളങ്ങി മലയാളി ബാലന്‍


അഭിഷേക് ജിനോ

ചെന്നൈ: രാജ്യാന്തര പിയാനോ മത്സരങ്ങളില്‍ തിളങ്ങി അയര്‍ലന്‍ഡില്‍ താമസിക്കുന്ന മലയാളി ബാലന്‍. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പാവുക്കര മൂര്‍ത്തിട്ട കുന്നേല്‍ പീടികയില്‍ ജിനോ ജോണ്‍ വര്‍ഗീസിന്റെയും പത്തനംത്തിട്ട കൂടല്‍ സ്വദേശിനി പ്രിന്‍സിയുടെയും മകന്‍ അഭിഷേക് ജിനോയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പല രാജ്യാന്തര മത്സരങ്ങളിലും മികവ് തെളിയിച്ചത്. മേയില്‍ നടന്ന അറ്റ്‌ലാന്റയില്‍ നടന്ന ഇന്റര്‍നാഷണല്‍ യൂത്ത് മ്യൂസിക് കോംപറ്റീഷനില്‍(ഐ.വൈ.എം.സി.) ക്ലാസിക്കല്‍ പിയാനോയില്‍ ജേതാവായതാണ് ഏഴുവയസുകാരനായ അഭിഷേകിന്റെ ഏറ്റവും ഒടുവിലത്തെ നേട്ടം.

ഈ വര്‍ഷം തന്നെ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ നടന്ന ക്യാസില്‍നോക്ക് മത്സരത്തിലും ഒന്നാമനായി. 2021-ല്‍ യൂട്യൂബ് മുഖേന നടന്ന പിയാനോ മാര്‍വല്‍ ഇന്റര്‍നാഷണല്‍ മത്സരത്തില്‍ ചെറിയ ക്ലാസിലെ കുട്ടികളുടെ (ഏര്‍ലി എലമെന്ററി) വിഭാഗത്തില്‍ വിജയിയായി. ഇതേ വര്‍ഷം യൂറോപ്യന്‍ അക്കാദമിക് ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ നടത്തിയ ഓഡിന്‍ ഇന്റര്‍നാഷണല്‍ സംഗീത മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. ഇതേ വര്‍ഷം കാനഡയിലെ ഒട്ടാവ കേന്ദ്രീകരിച്ചുള്ള ട്വന്റ്ിഫസ്റ്റ് സെഞ്ച്വറി ടാലന്റ് സംഗീത മത്സരത്തില്‍ ഓണ്‍ലൈനില്‍ പങ്കെടുത്ത് പിയാനോയില്‍ മൂന്നാം സ്ഥാനവും നേടിയിരുന്നു.



കോവിഡ് കാലത്ത് സമയകൊല്ലാന്‍ വേണ്ടിയാണ് അഭിഷേക് പിയാനോ പഠിക്കാന്‍ ആരംഭിച്ചത്. ഓണ്‍ലൈന്‍ ക്ലാസിലൂടെയായിരുന്നു തുടക്കം. പിതാവ് ജിനോ പിയാനോ വായിക്കുമായിരുന്നു. ഓണ്‍ലൈന്‍ പഠനത്തിനൊപ്പം ജിനോയും പരിശീലനം നല്‍കി. അയര്‍ലന്റില്‍ തന്നെ പിയാനോ ക്ലാസിലും ചേര്‍ന്നു. പിന്നീട് യു.എസ്.എ., യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒട്ടേറെ പേര്‍ പങ്കെടുക്കുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങുകയായിരുന്നു. വിദ്യാര്‍ഥികളുടെ വിഭാഗത്തിലാണ് മികവ് തെളിയിച്ചത്.

Content Highlights: abhishek jino pianist wins international youth music competition Atlanta prodigy Malayali boy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented