എെശ്വര്യ റായും അഭിഷേക് ബച്ചനും ബോളിവുഡിന് മാതൃകാ ദമ്പതികളാണ്. ജീവിതത്തിൽ ഒന്നിച്ചു കഴിയുന്നവർ വർഷങ്ങൾക്കുശേഷം വെള്ളിത്തിരയിലും ഒന്നിക്കുകയാണെന്നാണ് റിപ്പോർട്ട്. 2010ൽ മണിരത്നം ഒരുക്കിയ രാവണിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
ബസു ബാഗ്നാനി ഒരുക്കുന്ന സുന്ദര്ഘണ്ഡ് എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കാൻ തയ്യാറാകുന്നതെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു കുറ്റകൃത്യവും പ്രണയവും കൂട്ടിക്കലർത്തിയാണ് പോലീസുകാരിലൂടെ ചിത്രത്തിന്റെ കഥ പറയുന്നത്.
ഇര്ഫാൻ ഖാനെയും തപ്സിയെയുമാണ് ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് എെശ്വര്യ റായും അഭിഷേക് ബച്ചനും ചിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു. രണ്ടു പേരും തിരക്കഥ വായിച്ച് സമ്മതമറിയിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിൽ അഭിഷേക് ബച്ചൻ്റേതായി പുറത്തിറങ്ങിയത് ഒരു സിനിമ മാത്രമാണ്. സജിദ് ഫര്‍ഹാദ് സംവിധാനം ചെയ്ത കോമഡി സിനിമ ഹൗസ്ഫുൾ 3.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..