ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ബ്രീത്ത്: ഇന്‍ടൂ ദി ഷാഡോസിന്റെ പുതിയ സീസണ്‍ പ്രഖ്യാപിച്ചു. അഭിഷേക് ബച്ചന്‍, അമിത് സാദ്, നിത്യ മേനോന്‍, സയാമി ഖേര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ പരമ്പരയുടെ പുതിയ സീസണില്‍  നവീന്‍ കസ്തൂരിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അബണ്ടന്‍ഷ്യ എന്റര്‍ടൈന്‍മെന്റ് ആവിഷ്‌കരിക്കുകയും നിര്‍മ്മിക്കുകയും മായങ്ക് ശര്‍മ്മ സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ സീസണ്‍ ഡല്‍ഹിയിലും മുംബൈയിലുമായി ചിത്രീകരണം ആരംഭിച്ചു. 2022-ല്‍ 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി  പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിക്കും.

'ബ്രീത്ത്: ഇന്‍ടു ദി ഷാഡോസി'നു ലഭിച്ച ജനപ്രീതിയും തികഞ്ഞ പ്രതീക്ഷയും കണക്കിലെടുക്കുമ്പോള്‍, ഒരു പുതിയ സീസണ്‍ ഉടന്‍ തന്നെ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇതിവൃത്തം തീവ്രമാവുകയും പുതിയ കഥാപാത്രങ്ങള്‍ ആഖ്യാനത്തിലേക്ക് ഊര്‍ജ്ജം പകരുകയും ചെയ്യുമ്പോള്‍, ഈ സീസണില്‍ ആവേശവും പ്രതീക്ഷകളും വാനും മുട്ടുന്നതാണ്. അവാര്‍ഡ് നേടിയ ഈ ഫ്രാഞ്ചൈസിയുടെ പുതിയ സീസണിന്റെ പ്രഖ്യാപനം, ഭൂമിശാസ്ത്രപരമായ അതിരുകള്‍ മറികടക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ആധികാരികവും ആകര്‍ഷകവുമായ കഥകള്‍ ആവിഷ്‌കരിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത ഊന്നിപറയുന്നു- പ്രൈം വീഡിയോ ഇന്ത്യ,  ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത് പറഞ്ഞു.

' ബ്രീത്ത്: ഇന്‍ടൂ ദി ഷാഡോസി'ന്റെ മറ്റൊരു എഡിഷനിലൂടെ ആമസോണ്‍ പ്രൈം വീഡിയോയുമൊത്തുള്ള ഞങ്ങളുടെ യാത്രയില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാനായതില്‍ ഞങ്ങള്‍ അതീവ സന്തോഷത്തിലാണ്. അബണ്ടന്‍ഷ്യ എന്റര്‍ടൈന്‍മെന്റില്‍, പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനവും വിനോദവും പ്രദാനം ചെയ്യാന്‍ ലക്ഷ്യമിടുന്ന തരത്തില്‍ എല്ലാ വിഭാഗങ്ങളിലും പെടുന്ന ആകര്‍ഷകമായ ഉള്ളടക്കം സൃഷ്ടിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു, കൂടാതെ ഈ വമ്പന്‍ ഷോയുടെ ആരാധകര്‍ക്കായി മറ്റൊരു ആവേശകരമായ കഥ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. മായങ്കിന്റെ നേതൃത്വത്തില്‍ ഒരിക്കല്‍ കൂടി ശക്തമായ എഴുത്തുകാരുടെ പിന്തുണയോടെ, ഈ സീസണില്‍ കഥാപാത്രങ്ങളുടെ ഒരു കൂട്ടം തന്നെ പുതിയതായി എത്തി കഥയുടെ വൈകാരികതയും നാടകീയതയും വര്‍ദ്ധിപ്പിക്കും. മറ്റൊരു ആസ്വാദ്യകരമായ സീസണ്‍ ആരംഭിക്കുന്നതില്‍ ഞങ്ങള്‍ എല്ലാവരും ആവേശത്തിലാണ്. '- അബണ്ടന്‍ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിക്രം മല്‍ഹോത്ര പറഞ്ഞു.

Content Highlights: Abhishek Bachchan, Nithya Menon in breathe into the shadows season 2, Amazon Prime Video