-
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി താരങ്ങൾ കയ്യയച്ച് സംഭാവന ചെയ്യുന്ന വേളയിൽ തന്റെ പാഷൻ കൊണ്ട് വരുമാനമുണ്ടാക്കി പണം സ്വരൂപിച്ചാണ് ബോളിവുഡ് സംവിധായികയും കോറിയോഗ്രാഫറുമായ ഫറാ ഖാന്റെ മകൾ അന്യ വ്യത്യസ്തയായത്.
വളർത്തുമൃഗങ്ങളുടെ രേഖാചിത്രം ആവശ്യക്കാർക്ക് വരച്ചുനൽകി അതിൽ നിന്നും ലഭിച്ച വരുമാനമാണ് തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് അന്നമൂട്ടാനായി പന്ത്രണ്ട്കാരിയായ അന്യ മാറ്റിവച്ചത്. അഞ്ച് ദിവസം കൊണ്ട് ഏതാണ്ട് 70000 രൂപയോളം അന്യ സമാഹരിച്ച വിവരം ഫറാ ഖാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
ഇപ്പോഴിതാ, അന്യയുടെ നന്മയ്ക്ക് പ്രോത്സാഹനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. അന്യയുടെ ഒരു സ്കെച്ച് 101000 രൂപയ്ക്ക് വാങ്ങിയാണ് അഭിഷേക് കുഞ്ഞു കലാകാരിയുടെ നന്മയ്ക്ക് പിന്തുണ നൽകിയിരിക്കുന്നത്.
“ആരാണ് ഒരു ലക്ഷം രൂപ ഒരു സ്കെച്ചിനു നൽകുക? അഭിഷേക് ബച്ചനല്ലാതെ. നന്ദി വലിയ ഹൃദയമുള്ള, ക്രേസിയായ എന്റെ കൂട്ടുകാരന്,” ഫറ കുറിച്ചു.
ബച്ചനെ കൂടാതെ സോയ അക്തർ, ഗൗരി ഖാൻ, സോനാലി ബേന്ദ്ര, ശ്വേത ബച്ചൻ, രവീണ ടണ്ഡൻ, അതിദി റാവു ഹൈദരി, സോനു സൂദ് എന്നിവരും അന്യയുടെ ചിത്രങ്ങൾ വാങ്ങുകയും പിന്തുണയേകുകയും ചെയ്തിരുന്നു.
Content Highlights : Abhishek Bachchan gives Rs 1 lakh for Farah Khan's daughter Anya's sketch for animal charity


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..