ബോളിവുഡിലെ ഏറ്റവും മോഹിപ്പിക്കുന്ന താരദമ്പതിമാരാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. വിവാഹിതിരായിട്ട് ഇന്നേക്ക് പതിനൊന്ന് വര്‍ഷം തികയുകമ്പോള് എന്നും തങ്ങള്‍ക്ക് മധുവിധുവാണെന്ന് തെളിയിക്കുകയാണ് ഇരുവരും.
മകള്‍ ആരാധ്യയ്ക്കും മാതാപിതാക്കള്‍ക്കുമൊപ്പമുള്ള ജീവിതം ഒരുപാട് ആസ്വദിക്കുകയാണ് അഭിഷേകും ഐശ്വര്യയും. പരസ്പരം പ്രശംസിക്കാനും വിമര്‍ശിക്കാനും മടിക്കാത്തതാണ് തങ്ങളുടെ ജീവിത വിജയമെന്ന് അഭിഷേക് നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തങ്ങളുടെ സ്നേഹത്തെയും പരസ്പര വിശ്വാസത്തെയും കുറിച്ച് ഇരുവരും ഈ പതീറ്റാണ്ടിനിടെ പറഞ്ഞ കാര്യങ്ങള്‍.
'നിങ്ങള്‍ എല്ലാവരും ഐശ്വര്യ റായി എന്ന നടിയെക്കുറിച്ച് നേരത്തേ കേട്ടിട്ടുണ്ട്. ഞാനും അതെ. അന്ന് ഞാന്‍ നടന് പോലും ആയിട്ടില്ല. എല്ലാവര്ക്കും അവള് ആകാശത്തിലെ മാലാഖയായിരുന്നു. പക്ഷേ പരസ്പരം അടുത്തറിഞ്ഞപ്പോള്‍ എനിക്ക് ഭൂമിയിലെ റാണിയായി. വിനയം, കുടുംബബന്ധങ്ങളോട് പുലര്‍ത്തുന്ന ആദരവ്, വിശ്വാസം അതെല്ലാം എന്നെ അവളിലേക്ക് അടുപ്പിച്ചു.'
സിനിമയില്‍ അഭിഷേകിനേക്കാള്‍ വിജയം കൊയ്തിട്ടുള്ള അഭിനേതാവാണ് ഐശ്വര്യ. ഇതെക്കുറിച്ച് ചോദിക്കുമ്പോള്‍ അഭിഷേകിന്റെ മറുപടി ഇങ്ങനെ.
'ഒരു ഭര്‍ത്താവ് ഭാര്യയെ നിയന്ത്രിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പിടിച്ചു വയ്ക്കുന്നുണ്ടെങ്കില്‍ അതില്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അയാള്‍ക്ക് അസൂയയാണ്. മറ്റൊന്ന് അയാള്‍ക്ക് തന്നില്‍ പോലും വിശ്വസമില്ലാത്തതാണ്'.
ന്യൂയോര്‍ക്കിലെ ഒരു ഹോട്ടല്‍ ബാല്‍ക്കണിയില്‍ വച്ചായിരുന്നു ഐശ്വര്യയോട് അഭിഷേക് വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന സത്യം തുറന്ന് പറയുന്നത്. ഒരു പുഞ്ചിരിയായിരുന്നു ഐശ്വര്യയുടെ മറുപടി.
'എനിക്ക് ഐശ്വര്യയോട് എന്തും പറയാം. നല്ലതാണെങ്കിലും മോശമാണെങ്കിലും. കാരണം എന്റെ അഭിപ്രായത്തില്‍ ദാമ്പത്യം സൗഹൃദമാണ്. അല്ലാതെ പരസ്പരമുള്ള ഭരണമല്ല. ഇന്നും ഓരോ ദിവസവും ഞങ്ങള്‍ക്ക് പുതിയ അധ്യയമാണ്. രാവിലെ ഉറക്കം കഴിഞ്ഞ് എഴുന്നേല്ക്കുമ്പോള് തൊട്ട് അരികെ കിടക്കുന്നത് കാണാന്‍ ഇന്നും കൗതുകമാണ്. ഒരു കാപ്പിയ്ക്ക് വേണ്ടി പരസ്പരം കാലുപിടിക്കുകയും തല്ലുകൂടുകയും ചെയ്യുന്നത് രസമാണ്.'
ഇനി അഭിഷേകിനെക്കുറിച്ച് ഐശ്വര്യ പറയുന്നതിങ്ങനെ...
'അഭിഷേക് ആണ് എന്റെ ശക്തി. തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വഴിമുട്ടി നില്ക്കുമ്പോള് അതിന് സഹായിക്കുന്നത് അഭിഷേക് ആണ്. ഒരിക്കല്‍ പോലും എന്നെ വേദനിപ്പിച്ചിട്ടില്ല.'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..