അഭിഷേക് ബച്ചനും ഐശ്വര്യ റായിയും മുംബൈയില്‍ ഒരു ആഡംബര വസതി വാങ്ങിയിരിക്കുകയാണ്. 5500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് 21 കോടി രൂപയ്ക്കാണ് ഇരുവരും വാങ്ങിയത്. കുടുംബ വീടായ ജല്‍സയില്‍ നിന്ന് അഭിഷേകും ഐശ്വര്യയും താമസം പുതിയ വീട്ടിലേക്ക് മാറ്റുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളിലൊന്നും സത്യമില്ലെന്ന് സ്ഥിരീകരിക്കുകയാണ് ബച്ചന് കുടുംബത്തോടടുത്തുള്ള വൃത്തങ്ങള്‍.
അഭിഷേക് ഒരിക്കലും മാതാപിതാക്കളെ പിരിഞ്ഞ് താമസിക്കുകയില്ലെന്നും മുന്‍ കാമുകി കരീഷ്മ കപൂറുമായി പിരിഞ്ഞത് ഇതിന്റെ പേരിലാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഹാ മേംനേ ഭി പ്യാര് കിയ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കരീഷ്മയും അഭിഷേകും പ്രണയത്തിലാകുന്നത്. 2002 ല്‍ അമിതാഭ് ബച്ചന്റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ അഭിഷേകും കരീഷ്മയും വിവാഹിതരാകാന്‍ പോകുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പക്ഷേ 2003 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. മാതാപിതാക്കളുടെ അടുത്ത് നിന്ന് താമസം മാറാന്‍ കരീഷ്മ അഭിഷേകിനെ നിര്‍ബന്ധിച്ചതാണ് ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐശ്വര്യയും അഭിഷേകും വീട് വാങ്ങിയത് താമസിക്കാനല്ല ഒരു സമ്പാദ്യമെന്ന തരത്തിലാണ്. കൂട്ടുകുടുംബത്തിന്റെ മഹത്വം ഇരുവര്‍ക്കും അറിയാം. മാതാപിതാക്കളുടെ വിലയറിയുന്ന ഐശ്വര്യ ഒരിക്കലും ജല്‍സയില്‍ നിന്ന് മാറി താമസിക്കാന്‍ പ്രേരിപ്പിക്കില്ല- താര കുടുംബത്തോടടുത്തുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Content Highlights: Abhishek Bachchan and Aishwarya Rai Bachchan new home, Abhishek Bachchan Kareeshma Kapoor break up
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..