എെശ്വര്യ റായും  അഭിഷേക് ബച്ചനും ബോളിവുഡിന് മാതൃകാ ദമ്പതികളാണ്. ജീവിതത്തിൽ ഒന്നിച്ചു കഴിയുന്നവർ വർഷങ്ങൾക്കുശേഷം വെള്ളിത്തിരയിലും ഒന്നിക്കുകയാണെന്നാണ് റിപ്പോർട്ട്. 2010ൽ മണിരത്നം ഒരുക്കിയ രാവണിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

ബസു ബാഗ്നാനി ഒരുക്കുന്ന സുന്ദര്‍ഘണ്ഡ് എന്ന  സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കാൻ തയ്യാറാകുന്നതെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഒരു കുറ്റകൃത്യവും പ്രണയവും കൂട്ടിക്കലർത്തിയാണ് പോലീസുകാരിലൂടെ ചിത്രത്തിന്റെ കഥ പറയുന്നത്.

ഇര്‍ഫാൻ ഖാനെയും തപ്സിയെയുമാണ് ആദ്യം ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നത്. എന്നാൽ പിന്നീട് എെശ്വര്യ റായും  അഭിഷേക് ബച്ചനും ചിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു. രണ്ടു പേരും തിരക്കഥ വായിച്ച് സമ്മതമറിയിച്ചതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളിൽ അഭിഷേക് ബച്ചൻ്റേതായി പുറത്തിറങ്ങിയത് ഒരു സിനിമ മാത്രമാണ്. സജിദ് ഫര്‍ഹാദ് സംവിധാനം ചെയ്ത കോമഡി സിനിമ ഹൗസ്ഫുൾ 3.