താരപുത്രനായി ജനിച്ചു എന്നതു എപ്പോഴും സുഖവും സൗകര്യവും മാത്രമല്ല നല്‍കുകയെന്ന് അഭിഷേക് ബച്ചന്. പിതാവുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുമ്പോള്‍ മാനസിക സമ്മര്‍ദം അനുഭവപ്പെട്ടിരുന്നെന്നും അഭിഷേക് പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം മനസു തുറന്നത്.
ആ ഭാരം മനസില്‍ കൊണ്ടു നടക്കേണ്ടി വരികയെന്നത് എളുപ്പമല്ല, ആരായാലും തകർന്നുപോകും. തോറ്റുപോകുന്നുവെന്ന് കാണുമ്പോള്‍ സന്തോഷിക്കുന്നവരാണ് ചുറ്റുമുള്ളവരില്‍ പലരും. അതു നമുക്കും അവഹേളനമാണ്.
കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പല സിനിമകളില്‍ നിന്നും പുറത്താക്കപ്പെട്ടിട്ടുണ്ട്. ചിലതില്‍ നിന്നും കരാര്‍ പ്രകാരമുള്ള വരുമാനം പോലും ലഭിക്കാതെ പോയിട്ടുണ്ട്. ഇതൊരു ബിസിനസ്സാണെന്നും ഒന്നും ഭയക്കാതെ മുമ്പോട്ടു പോയാല്‍ മതിയെന്നും പതുക്കെ മനസ്സിലാക്കുകയാണുണ്ടായത്.
വിമര്‍ശനങ്ങള്‍ തന്നെ തകര്ക്കാറുണ്ടെന്നും താരം തുറന്നു പറഞ്ഞു. വീട്ടിലെ കുളിമുറിയിലെ കണ്ണാടിക്കു മുന്നില്‍ നിന്നു കൊണ്ട് അഭിനയിച്ച സിനിമകളെക്കുറിച്ച് ചിന്തിക്കും. വിലയിരുത്തും. ഞാനെന്റെ സിനിമകള്‍ എന്നും കാണും. ആളാവാനല്ല, കൂടുതല്‍ പഠിക്കാന്‍ വേണ്ടിയാണത്- അഭിഷേക് പറഞ്ഞു.
ആദ്യ സിനിമയായ റെഫ്യൂജിയില് അഭിനയിക്കുന്ന സമയത്ത് 2000-3000 ആളുകളാണ് താരപുത്രനെ കാണാനായെത്തിയത്. ഇത്രയും ആളുകളെ ഒന്നിച്ചു കണ്ടപ്പോള്‍ അന്ന് പകച്ചുപോയിരുന്നു. ആദ്യ ഷോട്ടിനായി 17 റീടേക്കുകളാണ് എടുക്കേണ്ടി വന്നത്. മാതാപിതാക്കളെയും തന്നെയും പറ്റിയുള്ള ആളുകളുടെ ചിന്ത എന്താകുമെന്ന ആകുലതകള്‍ക്കൊടുവില്‍ സ്വയം കൈവരിച്ച ഊര്‍ജം തന്നെയാണ് ജോലിയില്‍ ശ്രദ്ധിക്കാനും പിന്നീട് ഇത്തരം ചിന്തകള്‍ വെടിയാനും പ്രേരകമായത്-അഭിഷേക് പറഞ്ഞു.
Content Highlights: Abhishek Bachchan about being a star's son, criticisms Bollywood Amitabh Bachchan Big B
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..