ഈ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പിയില്‍ മുത്തായി ധരിക്കാം- അഭിരാമി സുരേഷ്


അഭിരാമി സുരേഷ് പങ്കുവച്ച ചിത്രം

സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബര്‍ അതിക്രമത്തിനെതിരേ പ്രതികരിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷ് രംഗത്ത് വന്നിരുന്നു. കുറച്ച് കാലങ്ങളായി കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിരാമി പറഞ്ഞു. വീഡിയോ പങ്കുവച്ചതിന് പിന്നാലെയും വളരെ അധിക്ഷേപകരമായ കമന്റുകളാണ് തന്നെ തേടിയെത്തുന്നതെന്ന് അഭിരാമി കുറിച്ചു. മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചായിരുന്നു ഗായികയുടെ കുറിപ്പ്.

തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തോട്ടെയെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടെന്നും അഭിരാമി കുറിച്ചു.



ഇതിന് പിന്നാലെ മറ്റൊരു ഇന്‍സ്റ്റാഗ്രാം പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായിക. കണ്ണുനീരയൊകുന്ന സ്വന്തം ചിത്രത്തോടൊപ്പം ഇന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണെന്നും അഭിരാമി കുറിച്ചു. കണ്ണുനീരൊരിക്കലും ദുര്‍ബലതയുടെ ലക്ഷണമല്ലെന്നും തനിക്ക് ഹൃദയമുള്ളതുകൊണ്ടാണ് അത് പുറത്തേക്ക് വരുന്നതെന്നും അഭിരാമി കുറിച്ചു.

'ഞാന്‍ ദുര്‍ബലയായിരിക്കാം, എന്നാല്‍ ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം. കരയുന്നത് ദുര്‍ബലതയല്ല. അത് ഒരു ഹൃദയമുള്ളതിന്റെ ലക്ഷണമാണ്. നിങ്ങളില്‍ പലര്‍ക്കും അതില്ലായിരിക്കാം. എന്നെ പിന്തുണയ്ക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും നന്ദി', അഭിരാമി കുറിച്ചു.


Content Highlights: Abhirami suresh singer cyber attack posts a teary eyed photo with an emotional message


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented