ഇത് പോലുള്ളവരാണ് പലരുടെയും മരണത്തിനു കാരണം; രൂക്ഷവിമര്‍ശനവുമായി അഭിരാമി


അഭിരാമി പങ്കുവച്ച സ്‌ക്രീൻ ഷോട്ട്, അഭിരാമി സുരേഷ്‌

ഗായിക അമൃത സുരേഷിനെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്. അമൃതയുടെ മുന്‍ഭര്‍ത്താവും നടനുമായ ബാല ആശുപത്രിയില്‍ ചികിത്സയിലാണ്. ബാലയെ അമൃതയും മകളും ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ചില യൂട്യൂബ് ചാനലുകളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്.

അഭിരാമിയുടെ കുറിപ്പ്

ഈ ന്യൂസും ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തെറ്റാണ്. ഒരുപാട് മോശപ്പെട്ട ന്യൂസുകള്‍ ചേച്ചിയെ പറ്റി പറഞ്ഞു പ്രചരിപ്പിക്കുമ്പോള്‍, കഥകള്‍ മെനയുമ്പോള്‍, കഥകള്‍ ട്വിസ്റ്റ് ചെയ്തു സ്‌പ്രെഡ് ആക്കുമ്പോള്‍ ഒക്കെ ഒരുപാട്‌ വിഷമം തോന്നാറുണ്ട്.. പക്ഷെ ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു കാര്യം അല്ലാത്തത് കൊണ്ട് പ്രതികരിക്കാന്‍ ഉള്ള റിസോഴ്‌സ് ഇല്ലാത്തതും കൊണ്ട് ചെയ്യാറില്ല.
അപ്പോള്‍ എന്ത് കൊണ്ട് ഈ ന്യൂസ് എന്ന ചോദ്യം ബാക്കി നില്‍കുന്നു. ഈ ഒരൊറ്റ ന്യൂസ് കണ്ടാണ് ഞാന്‍ ഈ ചാനല്‍ ശ്രദ്ധിക്കുന്നത്
ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വളരെ തെറ്റാണ്..

പുറകെ ഒരുപാട് ന്യൂസുകളും കണ്ടു.. അതിലൊക്കെ ഡയറക്ടലി ആന്‍ഡ് ഇന്‍ഡയറക്ടലി വളരെ മോശമായി ആണ് ഞങ്ങളെ പറ്റി പറഞ്ഞിരിക്കുന്നത്.. പക്ഷെ വളരെ വ്യക്തമായ സംസാരം സത്യസന്ധമാണെന്ന ഒരു ഫീലും ഉണ്ട് വര്‍ത്തകള്‍ക്ക്. ഈ ഒരു ടെക്നിക് അറിയുന്ന ആര്‍ക്കും എന്തും പറയാം ആരെയും പറ്റി.. പക്ഷെ ഇതൊരുപാട് കൂടുതലാണ്.. ഇനിയുമുണ്ട് ഒരുപാട് ചാനല്‍സ്.. TO CINEMATALKSMALAYALAM - IT HURTS! ബ്രൂട്ടല്‍

ഹോസ്പിറ്റല്‍ നിന്നും നേരെ എന്തോ സുഖം തേടി പോയി എന്നോ ചില്ല് ചെയ്തു ഫ്രൂട്ട് തിന്നാന്‍ പോയി എന്നൊക്കെ പറഞ്ഞാണ് ആ വാര്‍ത്ത തുടങ്ങുന്നത് തന്നെ.. ഈ ഹോസ്പിറ്റല്‍ എമര്‍ജന്‍സി നടക്കുന്നതും ഈ വീഡിയോ എടുക്കുന്നതും ഇടുന്നതും ഒരുപാട് ദിവസങ്ങളുടെ വ്യത്യാസത്തിലാണ് .. ഈ വീഡിയോ ഈ കഴിഞ്ഞ ഞായറാഴ്ച ഒരു ഫാമിലി ഫങ്ക്ഷന് പോയി തിരിച്ചു വരുമ്പോള്‍ എടുത്ത ഒന്നാണ് .. ഇട്ടിരിക്കുന്ന വസ്ത്രം ഒന്നാണെന്ന് വെച്ചു റിയാലിറ്റി വേറൊന്നാവുകയില്ല..

അതുപോലെ ഈ ഹൈലൈറ്റു ചെയ്തിരിക്കുന്ന ഡയലോഗ് ചെയ്തിരിക്കുന്ന ഡയലോഗ് അമൃത പറഞ്ഞു എന്ന് പറയുമ്പോള്‍ ഈ പറയുന്ന ആള്‍ അമൃതയുടെയും പപ്പുമോള്‍ടെയും കൂടെ ഉണ്ട് ആയിരുന്നോ ? ഐസിയുവില്‍ കയര്‍ത്തു കയറി.. എന്തൊക്കെ കഥകളാണ് എന്റെ തമ്പുരാനേ
ഇത് പോലെ ഉള്ള തെറ്റായ ഒരുപാട് വാര്‍ത്തകള്‍ ചേച്ചിയെ പറ്റിയും ഞങ്ങളുടെ കുടുംബത്തെ പറ്റിയും ഇട്ടു ഞങ്ങളെ തേജോവധം ചെയ്യുന്ന ഒരുപാട് ചാനലുകളില്‍ ഒന്നാണിത് .. ഇതെന്തു കൊണ്ടാണ് എന്ന കാര്യത്തില്‍ എനിക്ക് വലിയ ധാരണ ഇല്ല..

ഇതിന്റെ പുറകെ പോയാല്‍ എനിക്കാവും അടുത്ത പണി എന്ന പേടിയുമുണ്ട് പലപ്പോഴും അതിനുള്ള മാനസികമായ ബലവുമുണ്ടാവാറില്ല.. അത് കൊണ്ടാണ് ഇതിനു വേണ്ടി തുനിഞ്ഞിറങ്ങാത്ത പലപ്പോഴും.. പക്ഷെ, ദിസ് ഈസ് ബ്രൂട്ടല്‍ .. തെറ്റായ വാര്‍ത്തകള്‍ ഒരുപാട് ഫോളോവെഴ്‌സിലേക്ക് എത്തിക്കുമ്പോള്‍, ഒരുപാട് പേര് ഒരു പെണ്ണിനേയും അവരുടെ കുടുംബത്തെയും അവര്‍ പോലും അറിയാത്ത കള്ളാ കഥകള്‍ക്കു വേണ്ടി പ്രാക്കിനും വെറുപ്പിനും ഇരയാവുകയാണ്.ഇത് പോലുള്ള മാധ്യമക്കാരാണ് പലരുടെയും മരണത്തിനു വരെ കാരണം..

ചേച്ചി പ്രതികരിക്കാറില്ല ഒന്നിനും കാരണം അവര്‍ പറയുന്നതിന് വരെ കഥകള്‍ മെനയുന്ന ഒരു പ്രത്യേക തരാം സ്ട്രാറ്റജി ആണ് കുറച്ചു കാലങ്ങളായി മീഡിയ ഇല്‍ കണ്ടിട്ടുള്ളത് ..അമൃത അമൃത അമൃത ..
അമൃത ചിരിച്ചാല്‍ പ്രശ്‌നം .. അമൃത മോഡേണ്‍ ഉടുപ്പിട്ടാല്‍ പ്രെശ്‌നം.. അമൃത യുടെ സന്തോഷങ്ങള്‍ പങ്കിട്ടാല്‍ പ്രശ്‌നം കോടതി മുറിയില്‍ ഇരുന്നു എന്നാല്‍ കേട്ടതും കണ്ടതുമായ മട്ടില്‍ കുറെ കള്ളാ പ്രചരണവുമായി കുറെ മീഡിയ പീപ്പിള്‍.. ഒരുപാട് നെഞ്ചുപൊട്ടുന്ന വാര്‍ത്തകളാണ് കേട്ടോ പലരും ഉണ്ടാക്കി വിടുന്നത്..

അവരുടെ ഡിവോഴ്‌സ് കഴിഞ്ഞു, നിയമപരമായ രീതിയില്‍ അവര്‍ പിരിഞ്ഞു.. പിന്നീട് പപ്പുമോളോട് സ്‌നേഹം എന്ന പേരില്‍ ആയിരക്കണക്കിന് ന്യൂസ് ചെന്നെല്‌സ്.. സ്‌നേഹമുണ്ടെങ്കില്‍ ആ കുട്ടിയെ വലിച്ചിഴച്ചു മീഡിയ ഹൈലൈറ്റാക്കാതെ പഠിക്കാനും അവളുടെ ചിരിയും കളിയും സപ്പോര്‍ട്ട് ചെയ്തു നല്ല ന്യൂസ് ആണ് പ്രചരിപ്പിക്കേണ്ടത്..ഇത് ഒരു മാതിരി....!
എന്തായാലും.. ആരാന്റമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചെലാ...

നിയമപരമായി പിരിഞ്ഞാലും ബാക്കി ആളുകളെ പോലെ സ്വമതം കാര്യം നോക്കി ജീവിക്കാന്‍, ക്രൂശിക്കപ്പെടാതെ ജീവിക്കാന്‍.. എന്റെ ചേച്ചിക്ക് എന്നെങ്കിലും കഴിയട്ടെ.. അത് പോലെ ബാല ചേട്ടനെ പറ്റി ഡിവോഴ്‌സ് നു ശേഷം ഒരു മാധ്യമത്തിലും മോശമായി പറയുകയോ ഒരു രീതിയിലും അദ്ദേഹത്തിന് മോശം വരാന്‍ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ല.. ഇപ്പോളും അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടി മാത്രം പ്രാര്‍ഥിക്കുന്നു..
ഒരുപാട് വീഡിയോ ഇട്ടിട്ടുണ്ട് ഈ ചാനല്‍, അതില്‍ ഞങ്ങളെ പറ്റി പറയുന്ന ഓള്‍മോസ്‌റ് എല്ലാം തെറ്റായ കാര്യങ്ങളാണ്.. അത് കൊണ്ട് നെഞ്ചു നീറി നിങ്ങളോടു പങ്കുവെച്ച ഒരു കുറിപ്പ് മാത്രം ആയി കാണുക.
.

Content Highlights: abhirami suresh against YouTube channel fake news, singer amrutha suresh, bala actor health issues

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023

Most Commented