അവര്‍ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്‌തോട്ടെ, നിങ്ങള്‍ക്കെന്ത്- അഭിരാമി സുരേഷ്


അഭിരാമി സുരേഷ്, അമൃത സുരേഷ്, ഗോപി സുന്ദർ

സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബര്‍ അതിക്രമത്തിനെതിരേ പ്രതികരിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അവര്‍ പറഞ്ഞു. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിരാമി പറഞ്ഞു. വീഡിയോ പങ്കുവച്ചതിന് പിന്നാലെയും വളരെ അധിക്ഷേപകരമായ കമന്റുകളാണ് തന്നെ തേടിയെത്തുന്നതെന്ന് അഭിരാമി കുറിച്ചു. മോശം കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചായിരുന്നു ഗായികയുടെ കുറിപ്പ്. തന്റെ സഹോദരിയും ഗായികയുമായ അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്‌തോട്ടെയെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടെന്നും അഭിരാമി കുറിച്ചു.

അഭിരാമിയുടെ കുറിപ്പ്എന്റെയോ മറ്റുള്ളവരുടേയോ വീടിന്റെ അകത്തു നടക്കുന്ന കാര്യവും അവരെന്തു ചെയ്യണമെന്നുള്ള നിര്‍ദ്ദേശവും ശരിയല്ല തെറ്റാണെന്നു തോന്നിയാല്‍ നിങ്ങള്‍ക്ക് ആട്ടാം, തുപ്പാം എന്നുള്ള ചിന്തയും ഉണ്ടെങ്കില്‍ ആട്ടിക്കോളൂ, പക്ഷേ ഇനി അതിനോടുള്ള പ്രതികരണം വളരെ ശക്തമായിരിക്കും. വീഴ്ചകള്‍ പറ്റാത്ത നന്മ മാത്രം നിറഞ്ഞ മനസ്സുകള്‍. കൂടെ പഠിക്കുന്ന ആണ്‍കുട്ടിയുമായി വഴിയരികില്‍ നിന്നാല്‍ ഒന്നെങ്കില്‍ ചാട്ടവാറിന് അടി, അല്ലെങ്കില്‍ പൊലീസ് സ്റ്റേഷന്‍, അല്ലെങ്കില്‍ കല്യാണം. കൂട്ടുകാരുമായി സംസാരിക്കാനൊന്നും വകുപ്പില്ല. ഇതെന്തൊരു ഗതിയാണ്.

ഓരോ കാരണങ്ങളാല്‍ അടുക്കുകയും അകലുകയും ചെയ്യുന്ന ബന്ധങ്ങളുടെ അകത്തെ കഥയറിയാതെ ഇവന്‍ ശരി, അവന്‍ ശരി എന്നു പറയാന്‍ ആര് നിങ്ങള്‍ക്ക് അധികാരം തന്നു? മറ്റൊരാളുടെ സ്വകാര്യജീവിതം നന്നാക്കി എടുക്കാന്‍ സോഷ്യല്‍ മീഡിയ ടൂള്‍സുമായി ഇറങ്ങി അസഭ്യം പറയാനും അതിനു ചുക്കാന്‍ പിടിക്കാനും ആര് നിങ്ങള്‍ക്ക് അധികാരം തന്നു?

അത് ഓര്‍ക്കുക, ഇത് ഓര്‍ക്കുക, എന്തൊരു കഷ്ടമാണ്, എന്തൊരു അവസ്ഥയാണ്, പ്രഹസനം, നിങ്ങളേക്കാള്‍ ഇത് നൂറുവട്ടം ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. പക്ഷേ അവര്‍ക്കു മുതിര്‍ന്നവരായി തന്നെ നിലകൊള്ളാനുള്ള സ്വാതന്ത്ര്യം നല്‍കു. വിവാഹമോചനത്തിനു ശേഷം എന്റെ ചേച്ചിയുടെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ച് സ്വന്തം ജീവിതം മുന്നോട്ടു നയിക്കുന്നു. അത് അവരുടെ ജീവിത സ്വാതന്ത്ര്യം.

ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് അവരുെട പേര് ഇവിടെ ഇടുന്നതെന്തിന്? പല പ്രശ്‌നങ്ങള്‍ കാരണമായിരിക്കും അവരും ഇവരുമൊക്കെ പിരിയുന്നത്. അതില്‍ നന്മ പഠിപ്പിക്കാന്‍ ഇടയില്‍ കയറി വന്ന് പരിഹസിക്കാനും പരദൂഷണം പറയാനും വരുന്ന നിങ്ങളുടെ രീതികള്‍ മാറ്റുക. പിന്നെ നിരാശ കാണിച്ചു നടന്നാലെ വേദന നിങ്ങള്‍ കാണുകയുള്ളുവെങ്കില്‍ ആ വേദന കണ്ടുകൊണ്ടുള്ള സിംപതി വേണ്ട.

ഈ പേരുകള്‍ ഉപയോഗിച്ച് ഞങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടോ? എങ്ങനെ ജീവിക്കണമെന്നും നിര്‍ദേശങ്ങള്‍ നല്‍കാനും വിലയിരുത്താനും നിങ്ങളാരാണ്? നാട്ടിലെ കാരണവന്‍മാര്‍ കഥയറിഞ്ഞ ശേഷം ഉപദേശിക്കുക. നമ്മളൊക്കെ ഈ കാലഘട്ടത്തില്‍ കിടന്ന് ഇങ്ങനെയൊക്കെ പറയുന്നതും ചെയ്യുന്നതും ശരിയാണെന്നു തോന്നുന്നുണ്ടോ?

ജീവിക്കട്ടെ. അല്ലെങ്കില്‍ എന്തും ചെയ്യട്ടെ. അവരുടെ വ്യക്തിപരമായ ജീവിതം അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് നിങ്ങള്‍ക്കെന്താണ് പ്രശ്‌നം? അവര്‍ മുതിര്‍ന്നവരാണ്. പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ഒരുമിച്ച് ജീവിക്കുകയോ ചെയ്‌തോട്ടെ. എന്തെങ്കിലും ചെയ്‌തോട്ടെ. അതില്‍ എന്താണ് നിങ്ങള്‍ക്ക് പ്രശ്‌നം.

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനും ഉദാഹരണങ്ങള്‍ നിരത്തുന്നതിനു പകരം മറ്റുള്ളവരെ ബഹുമാനിക്കാന്‍ ശ്രമിക്കുക. അവരുടെ കാര്യത്തില്‍ നിങ്ങള്‍ക്കു താല്‍പര്യമില്ലെങ്കില്‍ മാറി നില്‍ക്കുക. അതിനെയാണ് വിവേകം എന്നു പറയുന്നത്- അഭിരാമി കുറിച്ചു.


Content Highlights: Singer Abhirami Suresh against cyber attack on family amitha suresh Gopi sunder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented