
ചിത്രം; ആഭിജ| ഫോട്ടോ: instagram.com|p|CC49pLMJ0hW|
വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടി റിമ കല്ലിങ്കൽ രംഗത്തെത്തിയത് വാർത്തയായിരുന്നു. അത്ഭുതം സ്ത്രീകൾക്കും കാലുകളുണ്ട് എന്നാണ് മോണോക്കിനി ധരിച്ച ചിത്രം പങ്കുവച്ച് റിമ കുറിച്ചത്. അതിന് പിന്നാലെ അനശ്വരയ്ക്കും റിമയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാളത്തിലെ ഒരുകൂട്ടം യുവനടിമാർ രംഗത്തെത്തി.
എസ്തർ അനിൽ, അമേയ മാത്യു നസ്രിയ നസീം, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി, ഗായിക ഗൗരി ലക്ഷ്മി, അനുപമ പരമേശ്വരൻ, ഗ്രേസ് ആന്റണി, നിമിഷ സജയൻ എന്നിവരാണ് റിമ മുന്നോട്ട് വച്ച ഞങ്ങൾക്കും കാലുകളുണ്ട്(Yes We Have Legs) എന്ന ക്യാമ്പയിന് ഏറ്റെടുത്ത് കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചും, വയറ് കാണുന്ന വസ്ത്രം ധരിച്ചുമുള്ള തങ്ങളുടെ ചിത്രം പങ്കുവച്ച് സോഷ്യൽ മീഡിയയിലെ സദാചാരവാദികൾക്ക്, ഓൺലൈൻ ആങ്ങളമാർക്ക് മറുപടി നൽകിത്.
ഇപ്പോൾ നി ആഭിജ പങ്കുവച്ച ചിത്രമാണ് വെെറലാകുന്നത്. സ്ത്രീകൾക്ക് കാലുകൾ മാത്രമല്ല തലച്ചോറും ഉണ്ടെന്നാണ് ചിത്രത്തിന് ആഭിജ അടിക്കുറിപ്പായി നൽകിയത്. പോസ്റ്റിന് റിമ കല്ലിങ്കൽ അഭിനന്ദനവുമായി രംഗത്ത് എത്തുകയും ചെയ്തു.
ഉദാഹരണം സുജാത, ആക്ഷൻ ഹീറോ ബിജു തുടങ്ങിയവയാണ് ആഭിജയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.
Content Highlights: Abhija Sivakala join we have legs women Answara Rajan cyber bullying incident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..