ഗായിക അഭയ ഹിരൺമയിയും അമ്മാവൻ കൊച്ചുപ്രേമൻ എന്ന കെ.എസ്. പ്രേംകുമാറും, അഭയയും കൊച്ചുപ്രേമനും സംഗീതസംവിധായകൻ ഗോപീസുന്ദറിനൊപ്പം | Photo: instagram.com|abhayahiranmayi|
സോഷ്യൽ മീഡിയയിൽ സജീവമാണ് ഗായിക അഭയ ഹിരണ്മയി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഗായിക പങ്കുവച്ച ഒരു ചിത്രവും കുറിപ്പുമാണ് വൈറലാവുന്നത്. തന്റെ അമ്മാവനൊപ്പമുള്ള ചിത്രമാണ് അഭയ പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ നടൻ കൊച്ചു പ്രേമൻ എന്ന് വിളിക്കുന്ന കെ.എസ് പ്രേംകുമാറിനൊപ്പമുള്ള ചിത്രമാണിത്. എന്നാൽ അദ്ദേഹം അഭയയുടെ അമ്മാവൻ ആണെന്നത് ആരാധകർക്കും പുതിയ അറിവാണെന്നാണ് കമന്റുകളിൽ നിന്ന് വ്യക്തമാകുന്നത്. കൊച്ചു പ്രേമന്റെ സഹോദരി ലതികയുടെ മകളാണ് അഭയ. ചിത്രത്തിൽ ഇരുവർക്കുമൊപ്പം അഭയയുടെ പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദറുമുണ്ട്.
അഭയയുടെ കുറിപ്പ്
ഞാൻ ഋതുമതി ആയപ്പോ ആദ്യമായിട്ട് സ്വർണക്കമ്മൽ കൊണ്ട് തന്നു.
പിന്നെ 10 ജയിച്ചപ്പോ വീണ്ടും കമ്മൽ.
കോളേജ് കേറിയപ്പോ ആദ്യമായിട്ട് മാമ്മൻ തന്ന മൊബൈൽ ഫോൺ
പിന്നെ വിദേശത്തു ഷൂട്ടിനും ഷോയ്ക്ക് ഒക്കെ പോയിട്ട് വരുമ്പോ ഏറ്റവും ഇഷ്ടപെട്ട സഹോദരിയുടെ മക്കളായതു കൊണ്ടാണോ എന്നറിയില്ല നിറച്ചും ചോക്ലേറ്റ് ഡ്രെസ്സും വാച്ചും ഒക്കെ കൊണ്ടേ തരും .. ഞങ്ങൾ പെൺകുട്ടികൾ ചോദിക്കുമ്പോ ചോദിക്കുമ്പോ കാശും.... ഞങ്ങടെ "ഗിഫ്റ്റ് ബോക്സ് " ആണ് മാമ്മൻ
Content highlights : Abhaya Hiranmayi With uncle and Actor Kochupreman Gopi sundar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..