കോഴിക്കോട്:  ആശീര്‍വാദ് സിനിമാസിന്റെ പുതിയ തിയേറ്റര്‍ സമുച്ചയം കോഴിക്കോട് ആര്‍.പി മാളില്‍ തുറന്നു. ബുധനാഴ്ച രാവിലെ നടന്‍ മോഹന്‍ലാല്‍ തിയേറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വ്യാഴാഴ്ച ഇവിടെ പ്രദര്‍ശനത്തിനെത്തും. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്.

ലോകവ്യാപകമായി 3079 സ്‌ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. കേരളത്തിലൊട്ടാകെ 400 ഷോകളാണ് സംഘടിപ്പിക്കുന്നത്.

mohanlal

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ലൂസിഫറില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ എത്തുന്നുണ്ട്. ചിത്രത്തില്‍ പൃഥ്വിരാജും ഒരു വേഷം ചെയ്യുന്നുവെന്നാണ് സൂചനകള്‍.

Content Highlights: Lucifer, Aashirvad Cinemas, Antony Perumbavoor, Mohanlal, Prithviraj Sukumaran