വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ പൊതുസമൂഹത്തോട് മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണമെന്ന് സംവിധായകൻ ആഷിഖ് അബു. ഭർതൃപീഡനം പരാതിപ്പെട്ട യുവതിയോട് വനിത കമ്മീഷൻ അധ്യക്ഷ മോശമായി പെരുമാറിയ
സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ആഷിഖ്.

ഗാർഹിക പീഡനം നേരിടുന്നവർക്ക് തൽസമയം പരാതി നൽകാനായി സ്വകാര്യ ചാനൽ നടത്തിയ പരിപാടിയിലാണ് പരാതി പറഞ്ഞ യുവതിയോട് വനിതാ കമ്മീഷൻ അധ്യക്ഷയുടെ മോശം പെരുമാറ്റം ഉണ്ടായത്.

‘ വനിതാ കമ്മീഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം.’ -ആഷിക്ക് അബു സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിരവധി പേരാണ് ജോസഫൈനെതിരേ വിമർശനവുമായി രം​ഗത്തെത്തിയത്.

content Highlights : aashique abu against MC Josephine