ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് കിങ് ഖാന്‍ അഭിനയിക്കുന്നു. ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രം ഉടനെത്തുമെന്ന് സൂചിപ്പിക്കുന്ന ആഷിക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു.

ശ്യാം പുഷ്‌കരനും ആഷിക്കും ഷാരൂഖിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ആഷിക് പോസ്റ്റു ചെയ്തിരിക്കുന്നത്. ഇരുവരും മുംബൈയിലെത്തി ഷാരൂഖിനെ കണ്ട ശേഷം എടുത്ത ചിത്രമാണിത്‌ ശ്യാം പുഷ്‌കരനായിരിക്കും ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ബോളിവുഡിലാണ് ആഷിക് സംവിധാനം ചെയ്യുന്നതെന്നും അത് മലയാളം ചിത്രത്തിന്റെ റീമേക്ക് അല്ലെന്നും ആഷിക് പറഞ്ഞതായാണ് സൂചനകള്‍. വൈറസ് കണ്ട് ഷാരൂഖ് ആഷിക്കിനെ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Aashiq abu

Content Highlights : aashiq abu to direct shah rukh khan syam pushkaran