കൊച്ചി: നടന്‍ ജോജു ജോര്‍ജിന് പിന്തുണയുമായി സംവിധായകന്‍ ആഷിഖ് അബു. ജോജു അഭിനയിക്കുന്ന സിനിമയുടെ സെറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി വീണ്ടും എത്തിയ സാഹചര്യത്തിലാണ് ആഷിക് അബു തന്റെ പിന്തുണ അറിയിച്ചത്.

ജോജുവിന്റെ ചിത്രത്തോടൊപ്പം 'യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം', എന്ന കുറിപ്പും ആഷിക് അബു പങ്കുവച്ചു.

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ ദേശീയപാതാ ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതാണ് വിവാദങ്ങളുടെ തുടക്കം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ജോജുവിന്റെ വാഹനം തല്ലി തകര്‍ക്കുകയും ചെയ്തു. ജോജുവിനെതിരേ അക്രമം നടത്തിയവര്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. 

Content Highlights: Aashiq Abu supports Joju George, against Youth Congress