ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ആർക്കറിയാം' എന്ന ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ​ഗംഭീര മെയ്ക്കോവറിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുഖത്ത് ചുളിവുകൾ വീണ, മുടിയും മീശയും നരച്ച ഒരു എഴുപത്തിരണ്ടുകാരനായ ഇട്ടിയവറ എന്ന കഥാപാത്രമായാണ് ബിജു മേനോൻ ചിത്രത്തിലെത്തുന്നത്.

പാർവതിയാണ് ചിത്രത്തിലെ നായിക. പാർവതിയുടെ കഥാപാത്രത്തിന്റെ അച്ഛനായാണ് ബിജു മേനോൻ വേഷമിടുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവിഡ് കാലം പശ്ചാത്തലമാക്കുന്ന ചിത്രം മൂൺഷോട്ട് എൻറർടെയ്‍ൻമെൻറ്സിൻറെയും ഒപിഎം ഡ്രീമിൽ സിനിമാസിൻറെയും ബാനറുകളിൽ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് നിർമിക്കുന്നത്.

മഹേഷ് നാരായണൻ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനൻ എന്നിവർ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.

Content Highlights : Aarkkariyam Movie Biju Menon Maakeover Parvathy Sharafudheen Sanu John Vargheese