Aarkkariyaam
സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം ആർക്കറിയാമിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ടീസർ മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും ചേർന്ന് പുറത്തിറക്കി. പാർവതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോൺ വർഗീസ് ആണ്
പാർവതി തിരുവോത്തും ഷറഫുദ്ധീനും ഷേർളിയും റോയുമായാണ് ചിത്രത്തിൽ എത്തുന്നത്. ഇട്ടിയവറ എന്ന എഴുപത്തിരണ്ടുകാരന്റെ ഗെറ്റപ്പിലെത്തിയ ബിജു മേനോന്റെ മെയ്ക്കോവർ ചിത്രവും ശ്രദ്ധ നേടിയിരുന്നു.
മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. നേഹ നായരുടെയും, യെക്സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.
Content Highlights : Aarkkariyaam Movie New Teaser Biju Menon Parvathy Sharafudheen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..