ബിജു മേനോൻ, പാർവ്വതി തിരുവോത്ത്‌, ഷറഫുദ്ധീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്ന 'ആർക്കറിയാം' ക്ലീൻ - യു സർട്ടിഫിക്കറ്റോടെ ഏപ്രിൽ മൂന്നിന് റിലീസിന് ഒരുങ്ങുന്നു. 
 
സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത്  സന്തോഷ് ടി കുരുവിളയു, ആഷിഖ് അബുവുമാണ് ചിത്രതിന്റേതായി പുറത്തിറങ്ങിയ ആദ്യ രണ്ടു ടീസറിനും, 'ചിരമഭയമീ' എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനത്തിനും വൻ പ്രേക്ഷക പ്രീതി നേടിയിരുന്നു.  മൂൺഷോട്ട് എന്റർടൈൻമെൻറ്സിന്റെയും, ഒ പി എം ഡ്രീം മിൽ സിനിമാസിന്റെയും ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും, ആഷിഖ് അബുവുമാണ്.

പാർവ്വതി തിരുവോത്തും, ഷറഫുദ്ധീനും ഷേർളിയും റോയിയുമായാണ് ചിത്രത്തിൽ എത്തുന്നത്. 'ആർക്കറിയാം' ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന കൗതുകം ചെറുതല്ല. വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തിയ  ടീസറും ഫസ്റ്റ് ലുക്കും ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൻ ചലനമാണ് സൃഷ്ടിക്കുന്നത്. 

മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം.  പശ്ചാത്തല സംഗീതം നൽകി അവതരിപ്പിച്ചിരിക്കുന്നത് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തനായ സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്.

Content Highlights: Aarkkariyaam Malayalam Movie Biju Menon Parvathy Thiruvoth