വിയയും താനും പ്രണയത്തിലാണെന്ന പ്രചരണം ശക്തമായപ്പോള്‍ തന്റെ മാതാപിതാക്കള്‍ തകര്‍ന്നുപോയെന്ന് നടന്‍ ആരവ്. ബിഗ്‌ബോസിൽ വിജയകിരീടം ചൂടിയതിനുശേഷം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആരവിന്റെ വെളിപ്പെടുത്തല്‍. 

ആരവിനോടുള്ള  പ്രണയം കാരണമാണ് താന്‍ ബിഗ് ബോസ് വിട്ടതെന്ന് ഓവിയ വെളിപ്പെടുത്തിയിരുന്നു. 'ഞാന്‍ ആരവിനെ പ്രണയിക്കുന്നു. എനിക്ക് ആ പ്രണയം നിയന്ത്രിക്കാനാവുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ടത്. ബിഗ് ബോസില്‍ തുടര്‍ന്നതിനാല്‍ ആരവിന് ഓവിയയോട് കൃത്യമായ മറുപടി നല്‍കാന്‍ ആരവിന് കഴിഞ്ഞിരുന്നില്ല. ഷോയില്‍ വിജയിയായപ്പോള്‍ ആരവ് നേരിടുന്ന പ്രധാന ചോദ്യവും ഓവിയയെ സംബന്ധിച്ചാണ്.

എനിക്ക് ഓവിയ ഒരു നല്ല സുഹൃത്താണ്.  കാര്യങ്ങള്‍ ഇത്രയും ഗുരുതരമായത് എനിക്ക് അറിയില്ലായിരുന്നു. ഓവിയ പുറത്ത് പോയതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. എന്റെ കുടുംബത്തിന് സിനിമാപാരമ്പര്യമൊന്നുമില്ല. ഓവിയയുമായി ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചപ്പോള്‍ അത് മാതാപിതാക്കളെ തകര്‍ത്ത് കളഞ്ഞു. ഞാന്‍ ബിഗ്‌ബോസില്‍ നിന്ന് എത്രയും വേഗം പുറത്താകണമെന്ന് അവര്‍ ആഗ്രഹിച്ചു. അമ്മ കരഞ്ഞുകൊണ്ടേയിരിക്കുകയായിരുന്നു. എനിക്ക് ഞാന്‍ ആരാണെന്ന് തെളിയിക്കണമായിരുന്നു. അത് സാധിച്ചു. ഈ വിജയത്തിലൂടെ.

ഓവിയ കാരണമാണ് ബിഗ് ബോസ് ഞാന്‍ ജയിച്ചത് എന്ന് പലരും പറയുന്നുണ്ട്. സാരമില്ല, എല്ലാത്തിനെയും ഞാന്‍ സ്വീകരിക്കുന്നു. ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്നതിനേക്കാള്‍ മോശം സാഹചര്യത്തിലൂടെയാണ് ബിഗ് ബോസിലെ മറ്റു ചില മത്സരാര്‍ഥികള്‍ കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്- ആരവ് പറഞ്ഞു.