വീടിനും വീട്ടുകാർക്കും യാതൊരു പ്രയോജനവുമില്ലാത്ത നാടിനെ സേവിക്കാനിറങ്ങിയവൻ, ആറാട്ട്മുണ്ടൻ


ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും തൊടുപുഴ സ്റ്റേഷൻ എസ് ഐ  എ ആർ കൃഷ്ണൻ നായരും ആദ്യ ക്ലാപ്പടിച്ചത് പ്രശസ്ത മേക്കപ്പ് ഡിസൈനർ പട്ടണം ഷായുമായിരുന്നു. 

ആറാട്ട്മുണ്ടൻ ലൊക്കേഷനിൽ നിന്നുള്ള ചിത്രം

അയനാ മൂവീസിന്റെ ബാനറിൽ എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) എന്നിവർ ചേർന്ന് നിർമ്മാണവും ബിജുകൃഷ്ണൻ സംവിധാനവും നിർവ്വഹിക്കുന്ന "ആറാട്ട്മുണ്ടൻ " ചിത്രത്തിന്റെ പൂജയും സ്വിച്ചോണും തൊടുപുഴയിൽ നടന്നു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതും തൊടുപുഴ സ്റ്റേഷൻ എസ് ഐ എ ആർ കൃഷ്ണൻ നായരും ആദ്യ ക്ലാപ്പടിച്ചത് പ്രശസ്ത മേക്കപ്പ് ഡിസൈനർ പട്ടണം ഷായുമായിരുന്നു.

സ്വന്തം വീടിനോ വീട്ടുകാർക്കോ യാതൊരുവിധ പ്രയോജനവുമില്ലാതെ നാടിനെ സേവിക്കാനിറങ്ങിയ മുരളിയെന്ന രാഷ്ട്രീയക്കാരനിലൂടെയാണ് ചിത്രത്തിന്റെ കഥാമുഹൂർത്തങ്ങൾ മുന്നോട്ട് സഞ്ചരിക്കുന്നത്. മുരളിയും മുരളിക്കൊപ്പമുള്ള നാലു സുഹൃത്തുക്കളുടെയും സ്നേഹബന്ധത്തിന്റെ കഥയും ചിത്രത്തിൽ അതിശക്തമായി പ്രതിപാദിക്കുന്നുണ്ട്. ഈ സ്നേഹബന്ധത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലത്തിന്റെയും ഇടയിലൂടെ സഞ്ചരിക്കുന്ന സിനിമ എല്ലാ മലയാളി പ്രേക്ഷകർക്കും ഒരുപോലെ മാനസികമായി ഉല്ലസിക്കാവുന്ന തരത്തിലാണ് അവതരിപ്പിക്കുന്നത്.

ആറാട്ട്മുണ്ടൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ

കൈലാഷ്, സൂരജ് സൺ, മറീന മൈക്കിൾ, ശ്രുതിലക്ഷ്മി, ഐ എം വിജയൻ, ശിവജി ഗുരുവായൂർ, കോബ്ര രാജേഷ്, ബിനു അടിമാലി, എം ഡി സിബിലാൽ, രാജേഷ് ഇല്ലത്ത്, അരിസ്റ്റോ സുരേഷ്, എച്ച് സലാം (എം എൽ എ), പുന്നപ്ര മധു , സാബു തോട്ടപ്പള്ളി, എം. സജീർ , മച്ചാൻ സലിം തൊടുപുഴ, പ്രമോദ് വെളിയനാട്, കെ.പി.സുരേഷ്കുമാർ, വേണു, വിജയകുമാരി, രാഖി കണ്ണൂർ, അശ്വതി, ബിന്ദു, അൻസു കോന്നി എന്നിവരാണ് അഭിനേതാക്കൾ.

ബാനർ - അയനാ മൂവീസ്, നിർമ്മാണം - എം ഡി സിബിലാൽ, കെ പി രാജ് വാക്കയിൽ (ദുബായ്) , സംവിധാനം - ബിജുകൃഷ്ണൻ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ , കഥ, സംഭാഷണം - രാജേഷ് ഇല്ലത്ത്, തിരക്കഥ - രാജേഷ് ഇല്ലത്ത്, എം ഡി സിബിലാൽ, ഛായാഗ്രഹണം - ഷാജി ജേക്കബ്ബ്, എഡിറ്റിംഗ് - അനന്തു വിജയ്, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ഗാനരചന - എച്ച് സലാം (എം എൽ എ ), രാജശ്രീ പിള്ള , സംഗീതം - പെരുമ്പാവൂർ ജി രവീന്ദ്രനാഥ്, ആലാപനം - സുദീപ്കുമാർ, മീനാക്ഷി, സാബു മാന്നാർ, അഭിജിത്ത്, ചമയം - പട്ടണം ഷാ, കല- കോയ, കോസ്റ്റ്യും - ദീപ്തി അനുരാഗ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - പ്രദീപ്കുമാർ, ത്രിൽസ് - മാഫിയ ശശി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, ഫിനാൻസ് മാനേജർ - എം സജീർ, പ്രൊഡക്ഷൻ മാനേജേഴ്സ് - പ്രജീഷ് രാജ്, പ്രസാദ് മുണ്ടേല, ഡിസൈൻസ് - ഡാവിഞ്ചി പ്രൊഡക്ഷൻസ്, സ്റ്റിൽസ് - അജേഷ് ആവണി, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Content Highlights: aarattumundan movie pooja, kailash new movie, movie news malayalam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented