രാജീവ് രവി അവതരിപ്പിക്കുന്ന പുതിയ ചലച്ചിത്രപരമ്പരയായ ആണും പെണ്ണിന്റെയും പോസ്റ്റർ റിലീസ് ചെയ്തു. ആഷിഖ് അബു, വേണു, ജയ് കെ എന്നിവരാണ് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.

മൂന്നു കഥകളെ ആസ്പദമാക്കി മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ ആസ്പദമാക്കിയാണ് ഛായാഗ്രാഹകൻ വേണുവിന്റെ ചിത്രം. പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്.

ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ജോജു ജോർജിനേയും സംയുക്താ മേനോനെയും നായിക നായകന്മാരാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

ഷൈജു ഖാലിദ്, വേണു, സുരേഷ് രാജൻ എന്നിവർ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. സൈജു ശ്രീധരൻ, ബിനാ പോൾ, ഭവൻ ശ്രീകുമാർ എഡിറ്റിംഗ്. ബിജിബാൽ, ഡോൺ വിൻസെന്റ് സംഗീത സംവിധാനം. ഗോകുൽ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷൻ ഡിസൈൻ. സി.കെ പദ്മകുമാർ എം. ദിലീപ് കുമാർ എന്നിവരാണ് നിർമ്മാണം.

പി. ആർ. ഒ ആതിര ദിൽജിത്ത്,ചിത്രം മാർച്ച് 26ന് തിയേറ്ററുകളിലെത്തും.

Presenting the first look poster of #AanumPennum! Best wishes to the entire team! 😊👍🏼

Posted by Tovino Thomas on Sunday, 21 February 2021

Content Highlights : Aanum Pennum Movie poster Rajeev Ravi Aashiq Abu Venu Rachiyamma