ഫുട്ബോളിന്റെ ആവേശം പ്രേക്ഷകരിലേക്ക്, 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' റിലീസ് തീയതി പുറത്ത്


ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ആനപ്പറമ്പിൽ എന്ന സാങ്കല്പിക  ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ആനപ്പറമ്പിലെ വേൾഡ് കപ്പിൽ ആന്റണി വർ​ഗീസ്

ആന്റണി വർഗീസിനെ(പെപ്പെ) നായകനാക്കി നിഖിൽ പ്രേം രാജ് കഥയെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫുട്ബോൾ പ്രധാന പ്രമേയമായി വരുന്ന ചിത്രം ഒക്ടോബർ 21-ന് തിയേറ്ററുകളിലെത്തും. കുട്ടൻ പിളളയുടെ ശിവരാത്രി, എയ്ഞ്ചൽസ്, എൻട്രി തുടങ്ങിയ സിനിമകളിൽ അസോസിയേറ്റ് ആയി നിഖിൽ പ്രവർത്തിച്ചിട്ടുണ്ട്.

അച്ചാപ്പു മൂവി മാജിക്കും മാസ് മീഡിയ പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം സ്റ്റാൻലി സി എസ്, ഫൈസൽ ലത്തീഫ് എന്നിവർ ചേർന്നാണ്. ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്, വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്നിവയാണ് ഫൈസലിന്റെ മുൻ ചിത്രങ്ങൾ. പ്രശസ്ത നിർമ്മാണ, വിതരണ കമ്പനിയായ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.



ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ആനപ്പറമ്പിൽ എന്ന സാങ്കല്പിക ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും, തുടർന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആന്റണി വർഗീസ്, ഐഎം വിജയൻ, ബാലു വർഗീസ്, ലുക്‌മാൻ എന്നിവരെ കൂടാതെ ടി ജി രവി, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോള്‍ അഞ്ചേരി, ഷൈജു ദാമോദരൻ ( ഫുട്ബോൾ കമന്റേറ്റർ ), അര്‍ച്ചന വാസുദേവ്, ജെയ്‍സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ഡാനിഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. ഹിഷാം അബ്‍ദുള്‍ വഹാബ് ആലപിച്ച ഗാനം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്. എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ളയും ജിത് ജോഷിയും ചേർന്നാണ്. പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ. പ്രൊഡക്ഷൻ കോർഡിനേറ്റർ അനൂട്ടൻ വർഗീസ്. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. പി ആർ ഒ മഞ്ജു ഗോപിനാഥ്.

Content Highlights: aanaparambile world cup release date announced, antony varghese pepe new movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented