-
ആന്റണി വർഗീസ് നായകനായി അഭിനയിക്കുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രത്തിന് വ്യത്യസ്തമായ പ്രമോഷനുമായി അണിയറ പ്രവർത്തകർ. സ്പോർട്സ് ലേഖകൻ ആയ കമാൽ വരദൂർ എഴുതുന്ന കാല്പന്തിന്റെ നൂറ്റൊന്ന് കഥകൾ കേരളത്തിലെ ഫുട്ബാളിന്റെ സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെ പ്രസിദ്ധീകരിച്ച് നൂറ്റൊന്ന് കഥകളും സിനിമയുടെ റിലീസ് ദിവസം ഒരു പുസ്തകമായി പുറത്തിറക്കാൻ ആണ് അണിയറ പ്രവർത്തകരുടെ പദ്ധതി.
ഫുട്ബാൾ എന്ന ജനപ്രിയ കായിക വിനോദത്തെ അതിന്റെ നാൾ വഴികളിലൂടെ സഞ്ചരിക്കുന്ന നൂറ്റൊന്ന് കഥകൾ ഒരു മുത്തശ്ശി കഥ പോലെ പറയുകയാണ് ഇതിലൂടെ. ഫുട്ബോളും ഫാന്റസിയും ഒരു പോലെ ചേർന്നുള്ള രസകൂട്ടാണ് സിനിമ നിറയെ. അച്ചപ്പു മൂവി മാജിക്കും മാസ് മീഡിയ പ്രോടക്ഷനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് നവാഗതനായ നിഖിൽ പ്രേം രാജ് ആണ്.
ആന്റണി വർഗീസിനെ കൂടാതെ ബാലു വർഗീസ്, ഐ.എം വിജയൻ, ലുക്മൻ, ടി.ജി രവി, ജോൾപോൾ അഞ്ചേരി, ജേസ് ജോസ്, നിഷാന്ത് സാഗർ, ആസിഫ് സഹീർ, അർച്ചന വാസുദേവ് തുടങ്ങി ഒളിംപിക് ഗോളിലൂടെ ലോക ശ്രദ്ധ നേടിയ കൊച്ചു മിടുക്കൻ ഡാനിഷ് അടക്കം പുതു മുഖങ്ങളായ ഏഴ് കുട്ടികൾ ഈ സിനിമയിൽ അരങ്ങേറുന്നു. ക്യാമറ- ഫായിസ് സിദ്ദിഖ് , പ്രൊഡക്ഷൻ- കൺട്രോളർ ബാദുഷ , സംഗീതം- ജേക്സ് ബിജോയ്.
Content Highlights: Aanaparambile World Cup movie, Antony Varghese, promotion
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..