ആന്റണി വര്‍ഗീസിന്റെ 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' റിലീസ് പ്രഖ്യാപിച്ചു


Aanaparambile world cup

അജഗജാന്തരം എന്ന ചിത്രത്തിന് ശേഷം തീയറ്ററുകളില്‍ ആവേശം തീര്‍ക്കാന്‍ ആന്റണി വര്‍ഗീസ്. 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' ഒക്ടോബര്‍ 21ന്‌ ദീപാവലി റിലീസായി പ്രേക്ഷകരുടെ മുന്നിലേക്കെത്തും. നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഈ വര്‍ഷം മേയ്‌ മാസത്തില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

ഫുട്ബോളിനെ സ്നേഹിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫുട്ബോള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആന്റണി വര്‍ഗീസിന് പുറമേ ഐ.എം. വിജയന്‍, ടി.ജി. രവി, ബാലു വര്‍ഗീസ്, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ലുക്മാന്‍, ജോപോള്‍ അഞ്ചേരി, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ആസിഫ് സഹീര്‍, ദിനേശ് മോഹന്‍, ഡാനിഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അച്ചാപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്.



ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി.എസ്. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദിഖാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് നൗഫല്‍ അബ്ദുള്ളയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുമാണ്. മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്, പ്രൊഡക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍. മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്‌ഫോര്‍ത്ത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

Content Highlights: aanaparambile world cup antony Varghese film to release in October 21


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented