ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൽ ഷറഫുദ്ദീനും ഇന്ദ്രൻസും | ഫോട്ടോ: സ്ക്രീൻഗ്രാബ്
ഷറഫുദ്ധീൻ, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്യുന്ന 'ആനന്ദം പരമാനന്ദം' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പഞ്ചവർണത്തത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എം. സിന്ധു രാജ് ആണ്.
ഷാഫിയും സിന്ധുരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കുടുംബ പ്രേക്ഷകർക്ക് ക്രിസ്മസ് ആഘോഷം കളറാക്കി മാറ്റാനുള്ള എല്ലാം ചേരുവയും ചേർത്താണ് ഷാഫി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 23 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ബൈജു സന്തോഷ്, സാദിഖ്, സിനോയ് വർഗീസ്, ഒ.പി. ഉണ്ണികൃഷ്ണൻ, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മനോജ് പിള്ള ക്യാമറയും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.
എഡിറ്റിംഗ് - സാജൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ്. കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്‌സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പി.ആർ.ഒ. - വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, ബിനു ബ്രിങ്ഫോർത്ത്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് - ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരം, മാർക്കറ്റിങ് പ്ലാൻ സ്ട്രാറ്റജി-ഒബ്സ്ക്യുറ
Content Highlights: Aanandham Paramaanandham Official Trailer, Indrans, Sharafudheen, Shafi, M Sindhuraj
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..