കുടുംബത്തോടൊപ്പം ചെലവഴിക്കണം; അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാനൊരുങ്ങി ആമിർ ഖാൻ


35 വർഷത്തെ അഭിനയജീവിതത്തിനിടെ ഇതാദ്യമായാണ് ഇടവേളയെടുക്കുന്നതെന്ന് ആമിർ ചൂണ്ടിക്കാട്ടി.

ആമിർ ഖാൻ | ഫോട്ടോ: പി.ടി.ഐ

ബോളിവുഡിലെ മിസ്റ്റർ പെർഫെക്ഷനിസ്റ്റാണ് ആമിർ ഖാൻ. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ലാൽ സിങ് ഛദ്ദയായിരുന്നു അദ്ദേഹത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. ഇതിനുശേഷം സ്പാനിഷ് ചിത്രമായ ചാമ്പ്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ആമിർ തയ്യാറെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.

ചാമ്പ്യൻസ് നിർമിക്കുന്നതേയുള്ളുവെന്നും അഭിനയിക്കുന്നില്ലെന്നുമാണ് ആമിർ പറഞ്ഞത്. അഭിനയത്തിൽ നിന്ന് തത്ക്കാലം ഇടവേളയെടുക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാൽ സിങ് ഛദ്ദയ്ക്കുശേഷം ചാമ്പ്യൻസ് എന്നൊരു ചിത്രത്തിൽ ഞാൻ അഭിനയിക്കേണ്ടിയിരുന്നു. മനോഹരമായ കഥയും തിരക്കഥയുമായിരുന്നു അതിന്റേത്. പക്ഷേ കുടുംബത്തിനൊപ്പം ചെലവിടാൻ ഒരു ഇടവേളയെടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്. ആമിർ പറഞ്ഞു.35 വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇതാദ്യമായാണ് ഇടവേളയെടുക്കുന്നതെന്ന് ആമിർ ചൂണ്ടിക്കാട്ടി. അഭിനയം എന്ന ഒറ്റക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഉറ്റവർക്കൊപ്പം സമയം പങ്കിടാനും ജീവിതം വളരെ വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാനും ഇതാണ് നല്ല സമയമെന്നാണ് കരുതുന്നത്. അടുത്ത കുറച്ചുവർഷത്തേക്ക് അഭിനേതാവായി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ പിന്നാലെയുള്ള ഓട്ടത്തിലായിരുന്നു എന്റെ ജീവിതം. ഈ യാത്രയിൽ എന്റെ പ്രിയപ്പെട്ടവരെ വേണ്ട വിധത്തിൽ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കായിട്ടില്ല. മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, ആദ്യ ഭാര്യ റീന, രണ്ടാം ഭാര്യ കിരൺ, അവരുടെ മാതാപിതാക്കൾ തുടങ്ങിയവർക്കൊന്നും വേണ്ടത്ര സമയം നൽകാൻ എനിക്കായില്ല. മകൾക്ക് ഇപ്പോൾ 23 വയസ്സായി. കുട്ടിക്കാലം തൊട്ട് അവളുടെ ജീവിതത്തിൽ എന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല. അവൾക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. പക്ഷേ അപ്പോഴൊന്നും അവൾക്ക് ഞാനുണ്ടായില്ല. എനിക്കിപ്പോൾ അതെല്ലാം മനസ്സിലാകുന്നു. ആമിർ പറഞ്ഞു.

ടോം ഹാങ്ക്സ് നായകനായി 1994-ൽ പുറത്തിറങ്ങിയ ക്ലാസിക് എന്ന് വിശേഷണമുള്ള ഫോറസ്റ്റ് ​ഗംപിന്റെ റീമേക്കായിരുന്നു ആമിറിന്റെ കഴിഞ്ഞ ചിത്രമായ ലാൽ സിം​ഗ് ഛദ്ദ. റീലീസിനോടടുപ്പിച്ച് ട്വിറ്ററിൽ വ്യാപകമായ രീതിയിൽ ചിത്രത്തിനെതിരെ ബഹിഷ്കരണ ക്യാമ്പെയിൻ നടന്നിരുന്നു. ഇന്ത്യയിൽ അസഹിഷ്ണുത വളരുന്നതിനാൽ രാജ്യം വിടണമെന്ന് മുൻഭാര്യ കിരൺ റാവു പറഞ്ഞതായി 2015-ലെ ഒരു അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു. ഇതിന്റെ ക്ലിപ്പുകൾ വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതാണ് ലാൽ സിങ് ഛദ്ദ വിരുദ്ധ ഹാഷ്ടാ​ഗ് പ്രചാരണത്തിന്റെ കാരണം.

Content Highlights: aamir khan to take long break from acting, aamir khan press meet

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented