പുത്തൻ ചിത്രവുമായി ആമിർ ഖാൻ; ഒരുങ്ങുന്നത് 'ചാമ്പ്യൻസ്' റീമേക്ക്?


നിരവധി പേരാണ് യൂട്യൂബിൽ 'ചാമ്പ്യൻസി'ന്റെ ട്രെയിലറിൽ ആമിർ ഖാന്റെ പേര് കമന്റ് ചെയ്തിരിക്കുന്നത്

ചാമ്പ്യൻസ് സിനിമയുടെ പോസ്റ്റർ, ആമിർ ഖാൻ | ഫോട്ടോ: ഐ.എം.ഡി.ബി, എ.എഫ്.പി

ഏറെ പ്രതീക്ഷയോടെയെത്തിയ 'ലാൽ സിങ് ഛദ്ദ'യ്ക്ക് ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും പുതിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആമിർ ഖാൻ. ഇത്തവണയും ഒരു റീമേക്ക് തന്നെയായിരിക്കും ആമിർ ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' ആയിരിക്കും ആ ചിത്രമെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

അമേരിക്കയിലെ അവധിയാഘോഷം കഴിഞ്ഞ് തിരിച്ചെത്തിയാലുടൻ സൂപ്പർതാരം ഈ ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 ജനുവരിയിലായിരിക്കും ചിത്രീകരണം തുടങ്ങുക. ശുഭ് മം​ഗൾ സാവധാൻ എന്ന ചിത്രമൊരുക്കിയ ആർ.എസ് പ്രസന്നയായിരിക്കും ചിത്രം നിർമിക്കുക. ശങ്കർ-എഹ്സാൻ ലോയ് ടീം സം​ഗീതസംവിധാനം നിർവഹിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



അതേസമയം, നിരവധി പേരാണ് യൂട്യൂബിൽ 'ചാമ്പ്യൻസി'ന്റെ ട്രെയിലറിൽ ആമിർ ഖാന്റെ പേര് കമന്റ് ചെയ്തിരിക്കുന്നത്. ആമിർ ഈ ചിത്രം ചെയ്താൽ നന്നായിരിക്കുമെന്നും ഈ ചിത്രം ചെയ്യാനായി ജനിച്ചയാളാണ് ആമിർ എന്നെല്ലാം കമന്റുകൾ നീളുന്നു.

Content Highlights: Aamir Khan New Film, Campeones Bollywood remake


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented