മിര്‍ ഖാനും കരീന കപൂറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ലാല്‍ സിംഗ് ഛദ്ദ. വിഖ്യാതമായ ഹോളിവുഡ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്റെ ഹിന്ദിപതിപ്പാണ് ആമിറിന്റെ'ലാല്‍ സിങ് ഛദ്ദ'. 

'ഹാപ്പി വാലന്റൈന്‍സ് ഡേ കരീനാ.. എല്ലാ സിനിമകളിലും നിന്നെ പ്രണയിക്കാന്‍ കഴിയട്ടെയെന്നാണ് എന്റെ ആഗ്രഹം. വളരെ സ്വാഭാവികമായി ചെയ്യാന്‍ കഴിയും എനിക്കത്. സ്‌നേഹം.'  വാലന്റൈന്‍സ് ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ആമിര്‍ കുറിച്ചു. 

ആമിറിന്റെ മുന്‍ചിത്രങ്ങളില്‍ സഹസംവിധായകനായ അദ്വൈത് ചന്ദന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. കിടലന്‍ മേക്ക് ഓവറിലാണ് ചിത്രത്തില്‍ ആമിര്‍ പ്രത്യക്ഷപ്പെടുന്നത്‌. കേരളത്തിലും കന്യാകുമാരിയിലുമെല്ലാം ചിത്രീകരണം നടന്നതും ഷൂട്ടിനായി ആമിര്‍ഖാന്‍ വന്നതും വലിയ വാര്‍ത്തയായിരുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയത്തിനു ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ് ആമിര്‍.

aamir khan

Content Highlights : aamir khan releases first look poster of lal singh chaddha on valentine's day tweet