ബോളിവുഡിലെ മിസ്റ്റർ പെര്‍ഫക്ഷണിസ്റ്റ് ആമിര്‍ ഖാൻ തൻ്റെ സ്വകാര്യ ജീവിതത്തിലും ഒട്ടേറെ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ആളാണ്. ഇത് തന്നെയാണ് തൻ്റെ ആദ്യ ഭാര്യ റീനയുടെ ജന്മദിനത്തിൽ സര്‍പ്രെെസ് നൽകാൻ ആമിറിനെ പ്രചോദിപ്പിച്ചതും.  

പ്രണയിച്ചു വിവാഹിതരായ  ആമിറും റീനയും 2002ൽ  ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചു. 2005ൽ ആമിര്‍ കിരൺ റാവുവിനെ വിവാഹം ചെയ്തെങ്കിലും കുംടുംബ സംഗമങ്ങളിലും  സിനിമാ പ്രൊമോഷനുകൾക്കുമെല്ലാം റീനയും എത്താറുണ്ട്. ആ ബന്ധം തന്നെയാണ് റീനയുടെ പിറന്നാൾ ദിനത്തിലും സംഭവിച്ചത്. 

റീനയുടെ വസതിയിൽ  നടന്ന പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ആമിർ  ഭാര്യ കിരൺ റാവുവിനെയും ഒപ്പം കൂട്ടി. 

അമ്മയുടെ അമ്പതാം പിറന്നാൾദിനം അവിസ്മരണീയമാക്കാൻ അച്ഛൻ എത്തണമെന്ന് മക്കളായ ജുനൈദും ഇറയുമാണ് ആവശ്യപ്പെട്ടത്.   അമ്മയ്ക്ക് സർപ്രൈസ് നൽകാനുള്ള മക്കളുടെ ശ്രമത്തിലാണ് ആമിറും പങ്കാളിയായത്.   

ആമിര്‍ ഖാൻ 2014 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്. 

 

#haappybirthday #reenadutta

A post shared by Aamir_khan_2014 (@aamir_khan_2014) on

 

#Exclusive #aamirkhan celebrate #reenadutta 50th birthday

A post shared by Aamir_khan_2014 (@aamir_khan_2014) on