ലോക്ക് ഡൗണിനിടെ അന്തരിച്ച തന്റെ പേഴ്സണൽ സ്റ്റാഫ് അമോസിന്റെ അന്ത്യകർമകങ്ങിൽ പങ്കെടുത്ത് നടൻ ആമിർ ഖാൻ. ആമിറിന് പുറമെ ഭാര്യ കിരൺ റാവുവും വിരലിണ്ണെവുന്ന ആളുകളുമാണ് ചടങ്ങിൽ സന്നിഹിതരായത്.

ഹൃദയസ്തംഭനമാണ് മരണകാരണം. 60 വയസ്സായിരുന്നു. ശാരീരിക അസ്വസ്ഥകളെത്തുടര്‍ന്ന് ഹോളി ഫാമിലി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ 25 വർഷമായി ആമിർ ഖാനൊപ്പം അമോസ് ജോലി ചെയ്യുകയായിരുന്നു അമോസിന്റെ ആകസ്മിക മരണത്തില്‍ ആകെ അസ്വസ്ഥനാണെന്നും ജീവിതത്തിലെ വലിയൊരു നഷ്ടമാണെന്നും ആമിര്‍ പറഞ്ഞു. ഭാര്യയും രണ്ടു മക്കളുമാണ് അമോസിനുള്ളത്.

Content Highlights: Aamir Khan Kiran Rao attend Amos funeral, Lock down