ആയിരം കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബോളിവുഡ് വിസ്മയം മഹാഭാരതത്തില്‍ കൃഷ്ണനാവുന്നത് ആമിര്‍ ഖാനാണോ? ഈ വാര്‍ത്തയ്ക്ക് സ്ഥിരീകരണമൊന്നുമായിട്ടില്ല. എങ്കിലും ചിത്രത്തെക്കുറിച്ചുള്ള തര്‍ക്കം മുറുകിക്കഴിഞ്ഞു. ആമിര്‍ മഹാഭാരതത്തില്‍ വേഷമിടുന്നതിനെതിരേ രംഗത്തുവന്നവര്‍ പോലുമുണ്ട്.

ആമിര്‍ മഹാഭാരതത്തില്‍ വേഷമിടുന്നതിനെ വിമര്‍ശിച്ചവര്‍ക്കതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് ഗാനരചയിതാവ് ജാവേദ് അക്തര്‍. ഒരു ഹിന്ദു പുരാണത്തില്‍ എന്തിനാണ് മുസ്ലീമായ ആമിര്‍ ഖാന്‍ അഭിനയിക്കുന്നത് എന്നാണ് കോളമിസ്റ്ററായ ഫ്രാങ്കോ ഗോത്തിയര്‍ ചോദിച്ചത്. മതേതരത്വത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെപ്പോലെയാണ് ബി.ജെ.പി സര്‍ക്കാരും എന്നും പ്രവാചകന്റെ വേഷം ചെയ്യാന്‍ മുസ്ലീങ്ങള്‍ ഒരു ഹിന്ദുവിനെ അനുവദിക്കുമോ എന്നും ഗോത്തിയര്‍ ട്വിറ്ററില്‍ ചോദിച്ചു.

ഇതാണ് ജാവേദ് അക്തറെ പ്രകോപിപ്പിച്ചത്. 'തെമ്മാടി... ഫ്രാന്‍സില്‍ പീറ്റര്‍ ബ്രൂക്സിന്റെ മഹാഭാരതം നിങ്ങള്‍ കണ്ടിട്ടില്ലെ. ഇതുപോലുള്ള വിഷലിപ്തമായ ചിന്തകള്‍ രാജ്യത്ത് പ്രചരിപ്പിക്കാന്‍ ഏത് വിദേശ ഏജന്‍സിയാണ് നിങ്ങള്‍ക്ക് പണം നല്‍കുന്നത്.' എന്നാണ് അക്തര്‍ ചോദിച്ചത്. നിങ്ങള്‍ക്ക് ഇന്ത്യയുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് ഒന്നുമറിയില്ലെന്നാണ് പീസ്ഫുള്‍ എന്ന ട്വിറ്റര്‍ ഐഡിയില്‍ ട്വീറ്റ് ചെയ്ത ആളോട് ജാവേദ് അക്തര്‍ പറഞ്ഞത്.

aamir

നിങ്ങള്‍ വര്‍ഗീയതയുടെ കിണറ്റിലെ ഒരു തവള മാത്രമാണെന്നും ജാവേദ് അക്തര്‍ ട്വിറ്ററില്‍ മറുപടി നല്‍കി.

javed

പ്രവാചകനാകാന്‍ ഏതെങ്കിലും ഹിന്ദുവുവിനെ മുസ്ലിമുകള്‍ അനുവദിക്കുമോ എന്ന ചോദ്യത്തിനും ജാവേദ് അക്തര്‍ പ്രതികരിക്കുകയുണ്ടായി.

അറിഞ്ഞുകൊണ്ട്‌ അവര്‍ മുസ്ലിമുകളെ പോലും അതിന് അനുവദിക്കില്ല. എന്ന് കരുതി അവരോടു കിടമത്സരത്തിലേര്‍പ്പെടാനൊക്കുമോ? എന്നായിരുന്നു ജാവേദ് അക്തറുടെ പ്രതികരണം.

javed

ജാവേദ് അക്തര്‍ മാത്രമല്ല മറ്റു പലരും  ഫ്രാങ്കോ ഗോത്തിയറിന്റെ ട്വീറ്റിനെതിരെ രംഗത്ത് വന്നിരുന്നു. ഹിന്ദുക്കള്‍ തന്നെ ആമിറിന് പിന്തുണയുമായി വന്നതിനെ ആക്ഷേപിച്ചും ഫ്രാങ്കോ ഗോത്തിയര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

javed

Content Highlights : Aamir Khan in mahabharatha Javed Akhtar against the trolls, Aamir Khan as Krishna In mahabharatha