"ലോക്ക്ഡൗൺ കാലത്ത് ഭക്ഷണം പോലുമില്ലാതെ വിഷമിക്കുന്ന പാവങ്ങൾക്ക് ആമീർ ഖാൻ ഒരു കിലോ വീതം ആട്ട നൽകി. ഒരു കിലോ ആട്ടയല്ലേ, അതുവാങ്ങാൻ എത്തിയത് അത്യാവശ്യക്കാരായ പാവങ്ങൾ മാത്രം. വീട്ടിലെത്തി കവർ തുറന്നപ്പോൾ അതിൽ 15,000 രൂപ..''.

കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണിത്. തുടർന്ന് ആമീർ ഖാനെ അഭിനന്ദിച്ചും പ്രശംസിച്ചും ഒട്ടനവധിപേർ രം​ഗത്തെത്തി. ഇത് സത്യമല്ലെന്നും വാദമുയർന്നു

ഇപ്പോഴിതാ താനങ്ങനെ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി രം​ഗത്ത് വന്നിരിക്കുകയാണ് സാക്ഷാൽ ആമിർ ഖാൻ. 

"സുഹൃത്തുക്കളെ, ​ഗോതമ്പ് ചാക്കിൽ പൈസ വച്ച വ്യക്തി ഞാനല്ല. ഒന്നുകിൽ അത് പൂർണമായും വ്യാജ വാർത്തയായിരിക്കും, അല്ലെങ്കിൽ റോബിൻ ഹുഡ് സ്വയം വെളിപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല. സുരക്ഷിതരായിരിക്കൂ."..ആമിർ ഫെയ്സ്ബുക്കിൽ കുറിച്ചു

aamir

ആമിര്‍ ആട്ടയില്‍ ഒളിപ്പിച്ച് 15,000 രൂപ വിതരണം ചെയ്തിട്ടില്ലെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സമാന്‍ എന്ന യുവാവാണ് ടിക് ടോകിൽ ഇത്തരത്തിലുള്ള ഒരു പ്രചരണത്തിന് തുടക്കമിട്ടത്. ഗോതമ്പ് പൊടിയില്‍ നിന്ന് പണമെടുക്കുന്നതിന്റെ വീഡിയോയും ഇയാള്‍ പങ്കുവച്ചു. തുടർന്ന് അത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

Content Highlights : Aamir Khan DENIES putting money in wheat bags