താരസന്തതികളില്‍ സിനിമാലോകത്ത് നിന്ന് മാറിനില്‍ക്കുന്നവരില്‍ ഒരാളാണ് ആമിർ ഖാന്റെ മകള്‍ ഇറ ഖാന്‍. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇറയ്ക്ക് 22 വയസ്സ് തികഞ്ഞിരുന്നു. മകള്‍ക്ക് ആശംസകളുമായി ആമിര്‍ രംഗത്തുവരികയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഇറ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിക്കുകയാണ് ഇറ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് ഇറയുടെ കാമുകന്‍.

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം തുറന്നു പറയുന്നത്. 

ira khan mishal

ആമിര്‍ ഖാന്‍- റീന ദത്ത ദമ്പതികളുടെ മകളാണ് ഇറ. ആമിര്‍ ഖാനും റീനയും വിവാഹമോചിതരായ ശേഷം ഇറയും സഹോദരന്‍ ജുനൈദ് ഖാനും അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. 

Content Highlights: Aamir khan daughter ira khan says she is in love with music composer Mishaal Kirpalani